എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിതപഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുമായിജനുവരി 31-ാം തീയതി ഗണിത അസംബ്ലി നടത്തുകയുണ്ടായി. അന്നത്തെ പ്രാർത്ഥനയും, പ്രതിജ്ഞയും, വാർത്തയുമെല്ലാം ഗണിതവുമായി ബന്ധപ്പെട്ടതായിരുന്നു. ബഹു.ഹെഡ് മിസ്ട്രസ് സന്ദേശം നൽകി. അതോടൊപ്പം ജയമ്മ ടീച്ചർ ഗണിതം എങ്ങനെ പഠിക്കാം എന്നതുമായി ബന്ധപ്പെട്ട് കുട്ടികളുമായി ആശയവിനിമയം നടത്തി.