സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/വിദ്യാരംഗം/2023-24
വായനാദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം നടത്തപ്പെട്ടു. സാഹിത്യ ക്വിസ്, പത്രപാരായണം , പദ്യം ചൊല്ലൽ, വാർത്ത എഡിറ്റിംഗ്, നാടൻ പാട്ട്, അടിക്കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. വായനയുടെ പ്രാധാന്യത്തെയും പി എൻ പണിക്കരുടെ പ്രവർത്തനങ്ങളെയും കേരളത്തിലെ സാക്ഷരത പ്രവർത്തനങ്ങളെയുംകുറിച്ചുള്ള ബോധവൽക്കരണം വീഡിയോ ക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നടത്തപ്പെട്ടു.
വായനാദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ബി ആർ സി നടത്തിയ ക്വിസ് മത്സരത്തിൽ ഹരിദാസ് പി എ, എലിസബത്ത് ഫ്രാൻസിസ് എന്നീ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു.