സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏഴു ക്ലബ്ബുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ആരംഭത്തിൽതന്നെ ക്ലബ് ഉദ്ഘാടനം നടത്തുകയും പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്യുന്നു തുടർന്ന് തനതായ പ്രവർത്തനങ്ങളിലൂടെ ക്ലബ്ബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.
- മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- ഐടി ക്ലബ്
- ബ്ലൂ ആർമി
മലയാളം ക്ലബ്
സ്‌കൂളിൽ നടത്തുന്ന വിവിധ പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ മലയാള ഭാഷാ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നു. നല്ല ജീവിത ശീലങ്ങൾ രൂപപ്പെടുത്തുന്നതിനും മാതൃഭാഷയോട് അടുക്കുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഭാഷയോടും സാഹിത്യത്തോടും അഭിനിവേശം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപപ്പെടുത്തിയത്.
- അക്ഷരങ്ങൾ ഉറപ്പിക്കൽ (മലയാളത്തിളക്കം)
- ഉച്ചാരണശുദ്ധിയോടെ വായിക്കാൻ
- കഥ, കവിത, പ്രസംഗം എന്നിവ കുട്ടികൾ സ്വന്തമായി എഴുതുന്നു. ( കയ്യെഴുത്തുമാസിക)
- കവിതാപാരായണം
- സ്കിറ്റ്
- നോട്ടീസ്, പോസ്റ്റർ, മുദ്രാവാക്യങ്ങൾ തയ്യാറാക്കൽ
ഇംഗ്ലീഷ് ക്ലബ്
പഠിതാക്കൾ സാധാരണ ഇംഗ്ലീഷ് ക്ലാസുകളേക്കാൾ കൂടുതൽ രസകരമായി ക്ലബ് പ്രവർത്തനങ്ങളെ ഇഷ്ടപെടുന്നതായി കണ്ടെത്തുന്നു. യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ ഇംഗ്ലീഷ് പരിശീലിപ്പിക്കാൻ പഠിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് പഠിതാക്കൾക്ക് സ്വന്തമായി പരിശീലിക്കാനും പഠിക്ക്കാനും സഹായകമാവുന്നു.
- വായനാ കാർഡ്
- കഥ വായന
- ഇംഗ്ലീഷ് ചെറു കവിതകൾ ആസ്വദിക്കുന്നു
- സംഭാഷണം അവതരിപ്പിക്കുന്നു
- സ്കിറ്റ്
- റോൾ പ്ലേ
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്ബിന് ഒരു വ്യക്തിയോടും കമ്മ്യൂണിറ്റിയോടും ബന്ധപ്പെട്ട ശീലങ്ങളെയും അറിവിനെയും അനുകൂലമായി സ്വാധീനിക്കാൻ കഴിയും. ഈ ക്ലബിന് ശാരീരിക ക്ഷമത പ്രദാനം ചെയ്യുന്നതിനായി ഒപ്റ്റിമൽ ഹെൽത്ത് ഫിസിക്കൽ എജ്യുക്കേഷൻ ക്യാരക്ടറുകൾ നേടിയെടുക്കുന്നതിനുള്ള സ്വഭാവം മാറ്റാൻ കഴിയും, അത് ആരോഗ്യത്തിന്റെ പ്രധാന ഘടകമാണെന്ന തിരിച്ചറിവിലേക്കു കുട്ടികളെ എത്തിക്കുവാൻ ഹെൽത്ത് ക്ലബ് വഴി സാധിക്കുന്നുണ്ട്.
- പ്രഥമ ശുശ്രൂഷ
- വ്യായാമ പരിശീലനം
- നല്ല പെരുമാറ്റ ശീലങ്ങൾ
- വ്യക്തി ശുചിത്വം
- പരിസര ശുചിത്വം
- ഭക്ഷണ ശീലങ്ങൾ
- ഇൻഡോർ-ഔട്ട്ഡോർ ഗെയിംസ്
സയൻസ് ക്ലബ്
ഭൗതികലോകത്തെ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്ന പഠനശാഖയാണ് ശാസ്ത്രം. പുത്തൻ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഓരോ രാജ്യത്തിന്റെ യും വ്യക്തിയുടെയും പുരോഗതിയ്ക്ക് കാരണമാകുന്നത് ശാസ്ത്രം വഴിയാണ്. ഇത്തരത്തിൽ, വിദ്യാർത്ഥികളിലെ ശാസ്ത്രപരമായുള്ള ചിന്തകളെയും കഴിവുകളെയും പ്രോത്സാഹിപ്പിച്ച് വളർത്തിയെടുക്കുകയാണ് ശാസ്ത്ര ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം
- സെമിനാർ
- വർക്ക് ഷോപ്പ്
- എക്സിബിഷൻ
- ക്വിസ് മത്സരങ്ങൾ
- പരീക്ഷണങ്ങൾ
മാത്‍സ് ക്ലബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു.
- ഗണിത പസിലുകൾ
- ജ്യാമിതിയ നിർമ്മിതികൾ
- ജ്യോമട്രിക്കൽ ചാർട്ട്
- നമ്പർ ചാർട്ട്
ഐടി ക്ലബ്
വൈവിധ്യമാർന്ന വിവരങ്ങൾ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വിരൽ തുമ്പിൽ ലഭ്യമാകുന്ന വിദ്യയാണ് IT. വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും വിഭവ പിന്തുണ നൽകാൻ ശേഷി ആർജിപ്പിക്കുന്നതു വഴി വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കുകയാണ് IT കബ്ബിന്റെ ലക്ഷ്യം.
- കമ്പ്യൂട്ടർ അധിഷ്ഠിത പഠനം
- ഓൺലൈൻ സാധ്യതകൾ
- ഇന്റർനെറ്റ്-ഇ-ലേണിംഗ്
- ഡിജിറ്റൽ ലൈബ്രറി
ബ്ലൂ ആർമി
ജലം നമ്മുടെയെല്ലാം ജീവന്റെ അടിസ്ഥാന ഘടകമാണ്. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം 1993 മുതൽ എല്ലാവർഷവും March 22 - ലോക ജലദിനമായി ആചരിക്കുന്നു.
ജീവന്റെ ഉത്ഭവമുണ്ടായത് ജലത്തിലാണ്. ഉത്ഭവം മാത്രമല്ല അതിന്റെ നിലനിൽപ്പും ഉണർവും ജലം തന്നെ.
ലോകത്തിന്റെ ഭൂമിയുടെ മൂന്നു ഭാഗവും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഭൂമി ഒരു ജലഗ്രഹം ആണെങ്കിൽ കൂടിയും ഇന്ന് നാം ശുദ്ധജലത്തിന് വെല്ലുവിളി നേരിടുന്നു.
നമ്മുടെ പ്രധാന ജലസ്രോതസ്സുകൾ മഴ ,നദി, കായൽ,പുഴ, കുളം, കിണർ എന്നിവയാണ്.
കുടിവെള്ളം, കൃഷി വ്യവസായം പ്രകൃതി സംരംക്ഷണം തുടങ്ങി എല്ലാ മേഖലകളിലും ജീവന്റെ തുടിപ്പുകൾ നിലനിർത്തുന്നതിന് ജലം അത്യന്താപേക്ഷിതമാണ്.
അതിനാൽ നാം ജലം ഉപയോഗിക്കുന്നതിൽ അതീവ ശ്രദ്ധ വേണം. നമ്മുടെ മുന്നിൽ വീഴുന്ന ഓരോ തുള്ളി വെള്ളവും പാഴാക്കാതെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
- പ്രസംഗം
- സ്കിറ്റ്
- പോസ്റ്റർ
- പ്ലക്കാർഡ്