പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈ  നട്ടു . ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ബീന ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ പറഞ്ഞു കൊടുത്തു. ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.


ചാന്ദ്രദിനം

പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി.

ഭാഷോത്സവം 2023-2024

ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു  പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.

  • പത്രനിർമാണം

ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന്  'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ്  പ്രകാശനം ചെയ്തു .

പത്രത്തിന്റെ പണിപ്പുരയിൽ
പത്രത്തിന്റെ പണിപ്പുരയിൽ
ഒന്നാം ക്ലാസ്സുകാരുടെ പത്രം
പത്രത്തിന്റെ പണിപ്പുരയിൽ
  • പാട്ടരങ്ങു

കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

പാട്ടരങ്ങു

*കഥോത്സവം

കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം  ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും  ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.

  • റീഡേഴ്സ് തീയേറ്റർ

കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ

റീഡേഴ്സ് തിയേറ്റർ അവതരണം
റീഡേഴ്സ് തിയേറ്റർ അവതരണം









ഗാന്ധി ജയന്തി ആഘോഷം

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു  പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.

ഗാന്ധി ജയന്തി ആഘോഷം
ഗാന്ധി ജയന്തി ആഘോഷം


രക്തസാക്ഷിത്വ ദിനാചരണം

2024 ജനുവരി 30 നു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചു സീനിയർ അധ്യാപിക  ശ്രീമതി അനിതകുമാരി ടീച്ചർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

ഹാപ്പി ഡ്രിങ്ക്സ്

രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടു 'ഹാപ്പി ഡ്രിങ്ക്സ് ' എന്ന പേരിൽ പാനീയ മേള സംഘടിപ്പിച്ചു.

ഹാപ്പി ഡ്രിങ്ക്സ് പോസ്റ്റർ

വായനക്കാർഡ് നിർമാണം

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ വായനക്കാർഡ് നിർമാണത്തിൽ പങ്കാളിയായി. ഒഴുവു വേളകളിൽ  വായനക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ആയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത്


ക്രിസ്മസ് ആഘോഷം


2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

ക്രിസ്മസ് ആഘോഷം









സ്കൂൾ പഠനയാത്ര

2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്‌വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്.