സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

കെട്ടിടം

എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്.

ലൈബ്രറി

800 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രേറിയൻ ഉള്ളതിനാൽ കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും. സ്റ്റോക്ക് റജിസ്റ്റർ സംവിധാനമുള്ളതിനാൽ പുസ്തകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നു.