എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/എന്റെ ഗ്രാമം
എന്‍െറ നാട് ദൈവത്തിന്‍റ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒട്ടേറെ പ്രക്ൃതി വിഭവങ്ങളാല്‍ അനുഗ്രഹീതമാണ്.അതില്‍ കോട്ടയംജില്ലയിലെ മീനച്ചില്‍താലൂക്കിലെ മേലുകാവ് വിപുലമായ ജലസമ്പത്തും എങ്ങും നിറഞ്ഞ പച്ചപ്പും പ്രകൃതി കനിഞ്ഞു നല്‍കിയ കൊച്ചു ഗ്രാമമാണ് മേലുകാവ്.
മണ്ണിനേയുംമനുഷനേയുംഒരുപോലെസ്നേഹിക്കുന്ന
മലയോരകര്‍ഷകരുടെനാട്.പ്രകൃതിരമണീയമായവിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ അതിന്‍െറതാഴ്‌വരയില്‍ മൊട്ടക്കുന്നുകളാലുംവ്ൃക്ഷങ്ങളാലും നിറഞ്ഞചരിത്രമുറങ്ങുന്നമേലുകാവ് എന്നഗ്രാമത്തിന്‍െറഐശ്വര്യമാണ് ക്രിസ്‌തുവിന്‍െറ നാമത്തിലുള്ളഓരോ ആരാധനാലയങ്ങളും.
പണ്ട് തോട് ജീവിതലാളിത്യത്തിന്‍െറ സംഗമകേന്ദ്രമായിരുന്നു.തോടിന്‍െറകരയില്‍ പറമ്പുകളില്‍ ചേമ്പും, ചേനയും,കാപ്പിയും,കുരുമുളകും,തെങ്ങും,കമുകും പൂത്തുലഞ്ഞു.
നാട്ടുമാവില്‍ പഴങ്ങളുടെ രുചിഭേദങ്ങള്‍ മാവിന്‍ചോടുകളെ ബാലോത്സവേദികളാക്കിമാറ്റി. ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച് വളര്‍ന്ന നന്മകളാല്‍ നിറഞ്ഞ നാട്ടിന്‍പുറമാണ് മേലുകാവ്. അന്നന്നത്തെ അപ്പം മാത്രം സംമ്പാദിക്കാന്‍ വക നല്‍കിയിരുന്ന കാര്‍ഷികവൃത്തിയില്‍നിന്ന് ആളുകള്‍ മറ്റൂ രംഗത്തേക്ക് കാല്‍മാറ്റി ചവിട്ടി. നമ്മുടെ നാട്ടിന്‍പുറങ്ങള്‍ ആഗോളഗ്രാമങ്ങളായിമാറിയപ്പോള്‍ നമ്മുടെ തോടുകളും, പുഴകളും മനുഷ്യമനസ്സുപോലെ മലിനീകരിക്കപ്പെട്ടു. മാലിന്യമൊഴുക്കിയും മണലൂറ്റിയും പുഴയും,തോടും വരണ്ടു.നെല്‍കൃഷി ഉപേക്ഷിച്ചതോടെ തോടുകളുകളും തണ്ണീര്‍തടങ്ങളും ഇല്ലാതെയായി. പുഴ ഒരു പേരു മാത്രമായി മാറി.
നമ്മുടെ നാട്ടിലെ പ്രധാന പുഴയാണ് മീനച്ചിലാറ്.ഇല്ലിക്കല്‍ക്കല്ലില്‍
നിന്ന് വേമ്പനാട്ടുകായലില്‍പതിക്കും വരെ 78 കിലോമീറ്റര്‍ നീളത്തില്‍ ഒട്ടേറെ തോടുകളും കൈത്തോടുകളും അനുബന്ധജലാശയങ്ങളുമായി ഒരു നാടിന്‍െറ അനുഗ്രഹമായിരുന്നു മീനച്ചിലാര്‍ എന്ന പുഴ.
മേലുകാവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
560ചതുരശ്രവിസ്‌ത്രിതിയുള്ള മേലുകാവ് ഗ്രാമപഞ്ചായത്തിന്‍െറ മധ്യത്തിലായി ഞങ്ങളുടെ എം.ഡി.സി.എം.എസ്.ഹൈസ്കുൂള്‍ സ്ഥിതി ചെയ്യുന്നു.