ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ

16:27, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ചങ്ങാതിമാർ


ഒരിടത്ത് ഒരു ആമയും മുയലും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാർ ആയിരുന്നു. ഒരു വേനൽ കാലത്ത് ദാഹിച്ചു വലഞ്ഞു. അങ്ങനെ അവർ വെള്ളം തേടി നടന്ന് നടന്നു ഉൾകാട്ടിൽ എത്തി. അപ്പോൾ എവിടെ നിന്നോ ഒരു വിളികേൾക്കുന്നു. അവർ ഭയന്ന് വിറച്ചു. പതുക്കെ വിളികേട്ട ഭാഗത്തേക്ക്‌ ചെന്നു നോക്കിയപ്പോൾ ഒരു ആന ഒരു കുളത്തിന്റെ അടുത്ത് നിന്നും നിലവിളിക്കുന്നു. ആന ആയതുകൊണ്ട് അവർക്ക് പേടിയായി എങ്കിലും കുളം കണ്ടപ്പോൾ അവർക്ക് ദഹിച്ചിട്ടു വയ്യ ആന യുടെ വിളികേട്ട് കുളത്തിനടുത്തേക്ക് പോകാനും വയ്യ അപ്പോൾ ആന അവരെ കണ്ടു എന്നിട്ട് വിളിച്ചു പറഞ്ഞു എന്റെ കാലിൽ ഒരു മുള്ള് തറച്ചു വേദന സഹിക്കാൻവയ്യ ഇത് കേട്ടപ്പോൾ അവർക്ക് സമാധാനമായി അവർ ആനയുടെ കാലിലെ മുള്ള് നോവിക്കാതെ എടുത്തു കൊടുത്തു ആന യ്ക്ക് സന്തോഷമായി അവർ ഇഷ്ടംപോലെ വെള്ളം കുടിച്ചു. അങ്ങനെ ആനയും അവരുടെ ചങ്ങാതിയായി. അവർ അവിടെ നിന്നും യാത്ര യായി.

വൈഗ. ബി. എം
2 ബി ഗവ. യു.പി.എസ്സ് ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കഥ