ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത് എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അത്യാഗ്രഹം ആപത്ത്


പണ്ട് ഒരു ഗ്രാമത്തിൽ ധനികനായ ജ്യേഷ്ഠനും ദരിദ്രനായ അനുജനും താമസിച്ചിരുന്നു . ഒരു ദിവസം ദരിദ്രനായ അനുജൻ സമ്പന്നനായ ജ്യേഷ്ഠന്റെ അടുത്ത് സഹായം അഭ്യർത്ഥിച്ചു ചെന്നു. കഴിഞ്ഞ മാസവും നീ സഹായം അഭ്യർത്ഥിച്ചു വന്നതല്ലെ എന്നു പറഞ്ഞു ജ്യേഷ്ഠൻ അനുജനെ തള്ളി പുറത്താക്കി. അനുജൻ ദുഃഖിതനായി തിരിച്ചു വരുന്ന വഴി വിറക് വെട്ടുന്ന ഒരു മുത്തച്ഛനെ കണ്ടു . അദ്ദഹത്തിന്റ ബുദ്ധിമുട്ട് കണ്ട അനുജൻ മുത്തശ്ശനെ സഹായിച്ചു . അപ്പോൾ മുത്തശ്ശൻ അനുജന് ഒരു ബന്ന് കൊടുത്തു. എന്നിട്ട് പറഞ്ഞു . കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ ഒരു പ്ലം മരം കഴിഞ്ഞു കാണുന്ന കുന്നിൻ്റെ മുകളിൽ ഒരു കുടിലിൽ മൂന്ന് കുള്ളൻമാർ ഉണ്ട്. ഇത് അവർക്ക് കൊടുക്കുമ്പോൾ പ്രതുപകരമായി ഒരു സാധനം തരും എന്ന് പറഞ്ഞു. അനുജൻ അങ്ങനെ ചെയ്തപ്പോൾ കുള്ളന്മാർ ഒരു അത്ഭുതശക്തിയുള്ള പാത്രം കൊടുത്തു . അതിനോട് എന്ത് ആവശ്യപ്പെട്ടാലും അത് നൽകും എന്നും ആവശ്യം കഴിഞ്ഞാൽ ഒരു തുണി കൊണ്ട് മൂടണം എന്നും പറഞ്ഞു. അതുമായി വിട്ടിൽ എത്തിയ അനുജൻ അരിയും ധാന്യങ്ങളും ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞു അനുജനെ കാണാതായപ്പോൾ കാരണം അനേഷിച്ച ജേഷ്‌ഠൻ അത്ഭുത പത്രത്തെ കുറിച്ച് മനസിലാക്കുകയും അത് സ്വന്തമാക്കണം എന്ന് ആഗ്രഹിക്കിക്കുകയും ചെയ്തു. അതുപ്രകാരം ജേഷ്‌ഠൻ അത് മോഷ്‌ടിച്ചു കൊണ്ട് പോകുന്ന വഴിക്ക് വഞ്ചിയിൽ യാത്ര ചെയ്യവേ ധാരാളം സ്വർണ്ണം ആവശ്യപ്പെട്ടു. മതിയാകുമ്പോൾ തുണികൊണ്ട് മൂടണം എന്നാ കാര്യം ജേഷ്‌ഠന് അറിയില്ലായിരുന്നു . അതു കൊണ്ട് സ്വർണ്ണം നിറഞ്ഞു ആ വഞ്ചി മറിഞ്ഞു. അങ്ങനെ അത്യാഗ്രഹം ആ ജേഷ്‌ഠനെ ആപത്തിലാക്കി

വി എസ് മഹാദേവൻ
2 ബി ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കഥ