ഗവ. യു. പി. എസ്. ആലന്തറ/ പരിസ്ഥിതി ക്ലബ്ബ്
ചുറ്റുപാടുകളെയും പരിസ്ഥിതി പ്രശ്നങ്ങളെയും അവയുടെ പരിഹാരങ്ങളെയും മനസ്സിലാക്കാനും പ്രവർത്തിക്കാനും ഇഷ്ടപ്പെടുന്ന കുട്ടികളുടെ കൂട്ടം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു. മുറ്റത്തൊരു മുരിങ്ങ, പപ്പായ, കറിവേപ്പ് പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും മുരിങ്ങ, പപ്പായ, കറിവേപ്പ് എന്നിവയുടെ തൈകൾ വിതരണം ചെയ്തു.
പ്രവർത്തനങ്ങൾ
- പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകളുടെ വിതരണം
- തണൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കൽ
- മഴക്കുഴി നിർമ്മാണം
- പരിസ്ഥിതി ദിന ക്വിസ്സ് സംഘടിപ്പിക്കൽ