എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 4 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhinbright (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Say No To Drugs Campaign

വിമുക്തി

മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവൽക്കരണ മിഷന് സർക്കാർ രൂപം നൽകിയിട്ടുളളത്.

ലക്ഷ്യം

സമൂഹത്തിൻറെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.

അതിനുവേണ്ടി സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ളബ്ബുകൾ, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജ്ജന സമിതികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി- യുവജന -മഹിളാ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാർത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിൻറെ ദൂക്ഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ڇലഹരി വിമുക്ത കേരളംڈ  എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് വിമുക്തി ബോധവൽക്കരണ മിഷൻറെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.