എ.എം.എൽ.പി.എസ്. ചേപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18412 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. ചേപ്പൂർ
വിലാസം
ചേപ്പൂര്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201718412




മത സൗഹാര്‍ദത്തിന്റെയും സര്‍ഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകള്‍ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂര്‍! പ്രഭാത സൂര്യന്റെ പൊന്‍ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സില്‍ നന്‍മയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാന്‍ ഇവിടെ തലമുറകള്‍ക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എല്‍. പി സ്കൂള്‍ ചേപ്പൂര്‍!!

ചരിത്രം

ചേപ്പൂര് ഊത്താലക്കല്‍ ഓത്തുപള്ളിയിലൂടെ കടന്ന്‍ വന്ന ചേപ്പൂര് എ. എം .എല്‍. പി സ്കൂള്‍ 1922 ലാണ് സ്ഥാപിതമായത്. മുന്‍ മാനേജര്‍ പരേതനായ സി എം സുലൈമാന്‍ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരന്‍ രായീന്‍ കുട്ടി സാഹിബും ചേര്‍ന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂള്‍ യാഥാര്‍ഥ്യമായത്. ഊത്താലക്കല്‍ ഭാഗത്ത് നിന്ന്‍ സ്കൂളിന്റെ പ്രവര്‍ത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂണ്‍ കാലില്‍ കെട്ടിയ അരച്ചുമര്‍ പുല്‍ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ബ്ലോക്കില്‍ നിന്നുള്ള ഗ്രാന്‍റും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാന്‍ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയര്‍ത്തുവാന്‍ കാരണമായി. മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ല്‍ KER പ്രകാരത്തില്‍ 3 ക്ലാസ്സ് റൂമുകളുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നു. 75 വിദ്യാർത്ഥിനികളടക്കം 144 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.

നേട്ടങ്ങൾ

  • ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
  • സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
  • കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
  • എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
  • ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
  • ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
  • പ്രസിദ്ധീകരണമായി മനോരമ പത്രവും ഉണ്ട്
  • ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.
  • ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.
  • എസ് എസ് എ ടീച്ചർ ഗ്രാന്റിലൂടെ സ്ഥിരമോ സാന്ദർഭികങ്ങളോ ആയ പഠനോപകരണങ്ങൾ. ത്രാസ്, അളവ് പാത്രങ്ങൾ, ക്ളോക്ക് തുടങ്ങിയവ അവയിൽ ചിലതു മാത്രം.
  • CD ലൈബ്രറിക്കും, എഡ്യുസാറ്റ് സംവിധാനത്തിനും തുടക്കം. വർഷം തോറും അപ്‌ഡേഷനുകൾ നടക്കുന്നു.
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ചേപ്പൂർ&oldid=208119" എന്ന താളിൽനിന്ന് ശേഖരിച്ചത്