പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/സ്കൂൾ വിവരങ്ങൾ

16:15, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/സ്കൂൾ വിവരങ്ങൾ എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/സ്കൂൾ വിവരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു, തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി വല്ലൂർ . പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെകുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രം പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1 ന് ഈ സ്‌കൂൾ സ്ഥാപിച്ചത് . ഈ മഹാമാരിക്കാലത്തും മാറ്റത്തിന്റെ നവമാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം' വരുന്നതിന് മുമ്പുതന്നെ പൊതുസമൂഹം ഈ പള്ളിക്കൂടത്തെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം, ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും കുട്ടികൾ സ്കൂൾപ്രവേശനത്തിനായി ഇവിടേക്ക് കടന്നുവരുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്.ആധുനിക ലോകം നമ്മുടെ കുട്ടികൾക്ക് മുന്പിൽ ഉയർത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതിൽ അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവർത്തനങ്ങളാണ` ഈ വിദ്യാലയത്തില് നടത്തിവരുന്നത്.പ്രധാനാദ്ധ്യാപകനടക്കം 9 അദ്ധ്യാപകരും 5 പ്രീ പ്രൈമറി സറ്റാഫുമാണ` ഇവിടെയുള്ളത്.ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.പട്ടണത്തിൻറെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് " .'