ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ദിനാചരണങ്ങൾ
2023 ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ന് വർണ്ണശബളമായി ആഘോഷിച്ചു.സാന്താക്ലോസും ,കരോൾ ഗാനവും ,പുൽക്കൂടും ,ക്രിസ്തുമസ് ട്രീയും ,കേക്കും, കുട്ടികളുടെ കലാപരിപാടിയും എല്ലാം കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു .കുട്ടികൾ ക്രിസ്തുമസ് കാർഡുകൾ പരസ്പരം കൈമാറി.
ഓണാഘോഷം
കേരളീയരുടെ ദേശീയോത്സവമായ ഓണം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.മനോഹരമായ പൂക്കളം ഒരുക്കി മഹാബലിയെ വരവേറ്റു.കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കലമടി ,സുന്ദരിക്ക്‌പൊട്ടുതൊടൽ ,അമ്മമാരുടെ തിരുവാതിര ,വടംവലി തുടങ്ങിയവയിൽ ഏവരും ആഹ്ലാദത്തോടെ പങ്കെടുത്തു.വിഭവസമൃദ്ധമായ ഓണസദ്യഎല്ലാവരും ആസ്വദിച്ചു കഴിച്ചു.