ജി.എച്ച്.എസ്.എസ്.മാതമംഗലം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 26 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) (''''എൻ്റെ വിദ്യാലയം''' '''ഹൈടെക് വിദ്യാലയം''' പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കുട്ടികളെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ്റെ വിദ്യാലയം

ഹൈടെക് വിദ്യാലയം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കുട്ടികളെ മറ്റേതൊരു രാജ്യത്തെ കുട്ടികളോടും കിടപിടിക്കാൻ പ്രാപ്തരാക്കുക എന്ന വിശാലവീക്ഷണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് എല്ലാ അറിവും പ്രാപ്തമാക്കുക, അതിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ നല്ലൊരു സംരംഭമാണ് ഹൈടെക് വിദ്യാലയം .കണ്ടും, കേട്ടും, അനുഭവിച്ചും ,ചെയ്തു നോക്കിയും, സംവാദങ്ങളിലും ചർച്ചകളിലുമേർപ്പെട്ടും അറിവിൻ്റെ, ചിന്തയുടെ, യുക്തിയുടെ ഉന്നത മേഖലകളിലേക്കു നയിക്കാൻ ഇന്ന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. മാതമംഗലം സി പി നാരായണൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ മുഴുവൻ ക്ലാസുകളും ഹൈടെക് ക്ലാസുകളാണ്‌.