അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/എന്റെ ഗ്രാമം
പാലമ്പ്ര എന്റെ ഗ്രാമം
ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര.
കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലി ശബരിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്ചീൻസ് ഹോസ്പിറ്റൽ മുതൽ തുടങ്ങുന്നു പാലമ്പ്രയുടെ സ്ഥലപരിധി.
സി.എം.ഐ. വൈദികർ നടത്തുന്ന അസംപ്ഷൻ ഹൈസ്കൂൾ മുതൽ, ലൈബ്രറിയും, വായനാമുറിയും, രണ്ടൂ നഴ്സറി സ്കൂളുകളും ഉൾപ്പെടുന്ന ഗ്രാമമാണിത്. കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം.