ഉപയോക്താവ്:PKZ1985

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PKZ1985 (സംവാദം | സംഭാവനകൾ)

ZAKARIYYA P, Full Time Junior Language Teacher Arabic (LPST GR -2), Govt. Harbour Area LPS , Vizhinjam, Mob: 9633654022,8281815434

ജനനവും വളർച്ചയും, വിദ്യാഭ്യാസവും

1985 മെയ് 16 ന് കരിമ്പനകളുടെ നാടായ പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പാലക്കാഴി ,പുളിക്കൽ എന്ന നാട്ടിൻപുറത്ത് ജനിച്ചു .തികച്ചും ഒരു നാട്ടിൻപുറം ആയതിനാൽ നിരക്ഷരരായ മാതാപിതാക്കളുടെ മൂന്നാമത്തെ സന്താനമായിട്ടാണ് ജനനം. രണ്ടര വയസിൽ അംഗനവാടിയിലൂടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി .1990 ൽ പാലക്കാഴിയിലെ ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള എ .എൽ .പി .സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന് പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു .ഇവിടെ നാലാംക്ലാസ്സ് പഠനം പൂർത്തിയായപ്പോൾ വീട്ടിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള ഗവർമെന്റ് വെക്കേഷണൽ ഹൈസ്കൂളിൽ ചേർന്ന്‌ അപ്പർ പ്രൈമറി ,ഹൈസ്കൂൾ പഠനം പൂർത്തിയാക്കി ,2000 മാർച്ചിൽ എസ് .എസ് .എൽ .സി . പരീക്ഷ അക്കാലത്തെ ഉയർന്ന വിജയങ്ങളിൽ ഒന്നായി പരിഗണിച്ചിരുന്ന ഫസ്റ്റ് ക്ലാസ്സ്, 72 ശതമാനം മാർക്ക് സ്വന്തം പരിശ്രമത്തിൽ നേടി വിജയിച്ചു .

പത്താം ക്ലാസ് പഠനത്തിനു ശേഷം മലപ്പുറം ,എടവണ്ണയിലുള്ള വിദ്യാഭ്യാസ സമുച്ചയമായ  ജാമിഅഃ നദ്‌വിയ്യയിൽ ചേർന്ന് പഠനം ആരംഭിച്ചു .ആറുവർഷത്തെ (2000- 2006) അവിടുത്തെ പഠനത്തിനിടയിൽ അവിടുത്തെ ആലിമിയ്യ ,ഫദീല ഡിഗ്രി കോഴ്‌സുകൾ നേടിയതോടൊപ്പം ,കേരളാ സർക്കാരിന്റെ പ്ലസ് ടുവിന് തത്തുല്യമായ കാലിക്കറ്റ് സർവകലാശാലയുടെ അഫ്സൽ ഉലമാ പ്രിലിമിനറിയും ,ഡിഗ്രി കോഴ്‌സായ ബി .എ . അഫ്‌സലുൽ ഉലമായും ഫസ്റ്റ് ക്ലാസ്സ് വിജയത്തിലൂടെ പ്രൈവറ്റ് നം വഴി നേടിയെടുത്തു.ഡിഗ്രി പഠനത്തിനുശേഷം ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹിയിലെ അൽ മഹ്‌ഹാദുൽ ആലി എന്ന സ്ഥാപനത്തിൽ നിന്നും 2006 ജൂലൈ മുതൽ 2008 സെപ്റ്റംബർ വരെ രണ്ടു വർഷത്തിലധികം കാലം ഇസ്‌ലാമിക വിഷയങ്ങളിൽ പ്രത്യേക അവഗാഹം നേടി അവിടെ നിന്നും ഒന്നാം റാങ്ക് നേടി വിജയിച്ചുവെങ്കിലും തുടർപഠനം നടത്താൻ കുടുംബ സാഹചര്യം അനുവദിച്ചില്ല.2008 ഒക്‌ടോബർ ഏഴാം തിയ്യതിയോടെ എടവണ്ണയിലുള്ള വിദ്യാഭ്യാസ സമുച്ചയമായ  ജാമിഅഃ നദ്‌വിയ്യയിൽ അവിടെ കോളേജ് അദ്ധ്യാപകനായി ജോയിൻ ചെയ്‌തു .2023 ഓഗസ്റ്റ് 23 നു പി .എസ് .സി . ജോയിൻ ചെയ്യുന്നത് വരെ ഈ സ്ഥാപനത്തിലാണ് കഴിച്ചു കൂട്ടിയത് .ഇതിനിടയിൽ 2008 -2010 കാലയളവിൽ എം .എ .അറബിക് എം. ജി . യൂണിവേഴ്‌സിറ്റിയിൽ നിന്നും മൂന്നാം റാങ്കോടെ പ്രൈവറ്റ്‌ പഠനത്തിലൂടെ കരസ്‌ഥമാക്കി .2012 _ൽ കേന്ദ്ര സർക്കാരിന്റെ NCPUL നടത്തുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടി .2019 -ൽ ബി .എഡ് . പഠനത്തിനായി തൊടുപുഴ അൽ ആസ്ഹർ കോളേജിൽ ചേർന്നെങ്കിലും ,ജാമിഅഃ നദ്‌വിയ്യയുടെ മാനേജ്‌മന്റ് നിർബന്ധപ്രകാരം അവിടെയുള്ള ട്രൈനിംഗ് കോളേജിലേക്ക് പഠനം മാറ്റി .2021- ൽ ബി .എഡ് . പഠനം  കഴിഞ്ഞു വെട്ടത്തൂർ ഗവർമെന്റ് ഹൈ സ്കൂളിൽ ദിവസ വേതനടിസ്ഥാനത്തിൽ നാലു മാസം ജോലി ചെയ്‌തു .ഇതിനിടയിൽ കെ .ടെറ്റ്  3,4, സെറ്റ് എന്നീ ടെസ്റ്റുകൾ വിജയിച്ചു .2022-ൽ വീടിനടുത്ത എടത്തനാട്ടുകര സ്മെക് സെന്ററിൽ മൂന്നു മാസം അക്കാദമിക്‌ കോഓഡിനേറ്റർ ആയി ജോലി ചെയ്തു .തുടർ പഠനങ്ങളുടെ പൂർത്തീകരണത്തിനായി മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥിയായി മലപ്പുറം പുളിക്കൽ മദീനത്തുൽ ഉലൂം റിസേർച് സെന്ററിൽ ജോയിൻ ചെയ്‌തെങ്കിലും, 2023 ആഗസ്ത് 23 മുതൽ തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്കൂളിൽ അദ്ധ്യാപകനായി ജോയിൻ ചെയ്തതിനാൽ അത് പാർട്ട് ടൈം ഗവേഷണമായി മാറ്റേണ്ടി വന്നു .

PKZ1985
പേര്ZAKARIYYA P
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽFULL TIME JUNIOR LANGUAGE TEACHER ARABIC (LPST GR - 2)
വിദ്യാലയംGOVT. HARBOUR AREA LPS, VIZHINJAM
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽpkzism@gmail.com
മൊബൈൽ9633654022, 8281815434
"https://schoolwiki.in/index.php?title=ഉപയോക്താവ്:PKZ1985&oldid=2073648" എന്ന താളിൽനിന്ന് ശേഖരിച്ചത്