ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം
മൊഗ്രാൽ
കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു.
കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ് സി "സ്പോർട്സ് ക്ലബ് ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ് .മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി . ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral). NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ.
പൊതുസ്ഥാപനങ്ങൾ
. പോസ്റ്റ് ഓഫീസ്
.ജിവിഎച്ച്എസ്എസ് മൊഗ്രൽ
.യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ
.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ