ജി എൽ പി എസ് മറ്റത്തൂർ/ചരിത്രം

20:20, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SISIRA P R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921 ൽ ആണ് ജി എൽ പി എസ് മറ്റത്തൂർ സ്ഥാപിതമായത്. അവിട്ടപ്പിള്ളി പ്രദേശത്ത് ഒരു സരസ്വതി നിലയം വേണമെന്ന തീവ്രമായ ആഗ്രഹം കുണ്ടനി വീട്ടുകാരുടേതായിരുന്നു.പരേതനായ അപ്പുണ്ണി മാസ്റ്റർ അവർകളായിരുന്നു ഇതിന് കൂടുതൽ നേതൃത്വം നൽകിയത്.കേവലം മുപ്പത് കുട്ടികളാണ് അന്ന് ഇവിടെ അധ്യയനം നടത്തിയിരുന്നത്.ഒരേക്കർ പതിനാല് സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി എൽ പി എസ് മറ്റത്തൂർ.