ജി.യു.പി.എസ് ചെട്ടിയാംപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെട്ടിയാംപറമ്പ്

[പ്രമാണം:14850 ..chettiyamparamba GUPS.jpg|thumb|]


മലയോര മേഖലയിലെ കുടിയേറ്റ പ്രദേശമായ കേളകം പഞ്ചായത്തിൽ 1961 ൽ ഒരു പൊതുവിദ്യാലയം സ്ഥാപിതമായി കുടിയേറ്റ ജനതയുടെ ചിരകാല അഭിലാക്ഷ പൂർത്തീകരണമാ യിരുന്നു ഈ വിദ്യാലയം വഴി സഫലമായത്. പ്രസ്‌തുത സ്‌കൂളാണ് ഇന്നത്തെ ചെട്ട്യാംപറമ്പ് യു. പി. സ്‌കൂൾ

ജി.യു.പി.എസ് ചെട്ടിയാംപറമ്പ്

ചരിത്രം

ഒന്ന് ,രണ്ട്‌ ക്ലാസ്സുകളായി 300 ഓളം കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു .തദ്ദേശവാസികളുടെയും അധ്യാപക രക്ഷാകർതൃ കൂട്ടായ പരിശ്രമത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ഫലമായി കെട്ടിടവും സൗകര്യമുള്ള സ്ഥലവും കണ്ടെത്തുന്നതിന് കഴിഞ്ഞു .ഇതിന്റെ ഫലമായി ഇന്ന് ഒരേക്കർ സ്ഥലത്തു സ്വന്തമായ കെട്ടിടത്തിൽ നാടിൻറെ മുഴുവൻ അഭിമാനമായി ഈ സരസ്വതി ക്ഷേത്രം തലയെടുപ്പോടെയും എല്ലാവിധ സജ്ജീകരണങ്ങളോടെയും പ്രയാണം തുടരുന്നു .ഇന്ന്   പ്രീ  പ്രൈമറി മുതൽ ഏഴാം തരം  വരെ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി ഈ പൊതുവിദ്യാലയം തിളങ്ങി നിൽക്കുന്നു .

ജി.യു.പി.എസ് ചെട്ടിയാംപറമ്പ്
ജി.യു.പി.എസ് ചെട്ടിയാംപറമ്പ്
ജി.യു.പി.എസ് ചെട്ടിയാംപറമ്പ്

സ്കൂളിനെ യു പി സ്കൂളായി മാറ്റുന്നതിന് ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി .ശ്രീമാൻ അയ്യപ്പൻകുഞ്ഞായിരുന്നു ഇതിന്റെ കൺവീനർ .1981ൽ ആണ് എൽ .പി സ്കൂൾ യു .പി സ്കൂൾ ആയി മാറിയത് .അക്കാലത്തു അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .ഈ പ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകിക്കൊണ്ട് കലാകായികരംഗത്തും കുട്ടികളുടെ എല്ലാ സർഗാത്മകമായ കഴിവുകളെയും വളർത്തിക്കൊണ്ടും ഈ കലാക്ഷേത്രം ധാരാളം പ്രതിഭകളെ നാടിന് സമ്മാനിച്ചുകൊണ്ട് പരിലസിച്ചു നിൽക്കുന്നു .

സ്കൂളിന്റെ പ്രത്യേകതകൾ

വർണ്ണക്കൂടാരം-മോ‍ഡൽ പ്രീസ്കൂൾ

ദ്രുതഗതിയിലുള്ള മസ്തിഷ്കവളർച്ചയും ശരീരവളർച്ചയും നടക്കുന്ന കാലമാണിത്. ഈ കാലഘട്ടത്തിലെ ശിശു പരിചരണവും പരിരക്ഷയും ഏറെ ഗൗരവത്തോടെ നടപ്പിലാക്കണം.ഈ ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കൂളിൽ പ്രീപ്രൈമറി വിദ്യാഭ്യസം നടപ്പിലാക്കി വരുന്നത്. 2009 ജൂൺ മാസത്തിലാണ് പ്രീപ്രൈമറി ആരംഭിച്ചത്.തുടർന്ന് സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം അടങ്കൽ തുകയിൽ നിർമ്മിച്ച സ്മാർട്ട് പ്രീപ്രൈമറി വിഭാഗം 2023 ജൂലായ് 21 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. കുഞ്ഞടുക്കള മുതൽ വിവിധ അനുഭവങ്ങൾ ലഭിക്കുന്നതിനുള്ള പ്രവർത്തനയിടവമാണ് ഇവിടെ വികസിപ്പിച്ചിരിക്കുന്നത്. കു‍ഞ്ഞുങ്ങളുടെ സുന്ദരമായ ബാല്യം ആഹ്ലാദകരമാക്കാൻ മോ‍‍ഡൽ പ്രീസ്കൂൾ കളിയിടത്തിന് കഴിയുന്നുണ്ട്. [[പ്രമാണം:14850 GUPS CHETTIAMPARAMBA.jpg|thumb|Gups chettiamparamba]

മറ്റൂ പ്രത്യേകതകൾ

ജി.യു.പി.എസ് ചെട്ടിയാംപറമ്പ്





  • തിക‍‍‍ഞ്ഞ അച്ചടക്കം
  • മികച്ച പഠന നിലവാരം
  • മികച്ച അധ്യാപക-വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം
  • ഹൈടെക് ക്ലാസ്സ് മുറികൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • കമ്പ്യൂട്ടർ ലാബ്
  • ജൈവ വൈവിധ്യ പാർക്ക്
  • ജൈവ പച്ചക്കറിത്തോട്ടം
  • കരാട്ടെ പരിശീലനം
  • എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം
  • സ്മാർട്ട് പ്രീ ക്ളാസ്സുകൾ
  • എൽ.എസ്.എസ് .,യു.എസ്.എസ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം