എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/എന്റെ ഗ്രാമം
പടിയൂർ
തൃശൂർ ജിലയിലെ ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിയൂർ ഗ്രാമപഞ്ചായത്ത്. എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പടിയൂർ ഗ്രാമപഞ്ചായത്തിലാണ് എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിയൂർ ഗ്രാമപഞ്ചായത്ത്. ഇരിങ്ങാലക്കുടയിൽ നിന്നും 5 കി.മി പടിഞ്ഞാറു മാറിയാന്നു പടിയൂർ സ്ഥിതി ചെയ്യുന്നത്. എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
കൊടുങ്ങല്ലുരിൽതാമസിച്ചുവന്നിരുന്ന മുസ്ലിങ്ങൾ സമീപ പ്രദേശങ്ങളായ പടിയൂർപരിസരപ്രദേസങ്ങളിലും കുടിയേറി താമസിക്കുകയായിരുന്നു . എടതിരിഞ്ഞി സെൻട്രൽ ജുമാമസ്ജിത് ,മുഹ്‌യുദ്ധീൻജുമാമസ്ജിത് ,മുഞ്ഞനാട് നിസ്‌ക്കരപ്പള്ളി ,മസ്ജിദുൽ ഹിദാദ് എന്നിവയാണ് പ്രദേശത്തെ മുസ്ലിങ്ങളുടെ മതാചാര നിർവഹണത്തിൽ മുഖ്യ പങ്കു വഹിക്കുന്ന പള്ളികൾ .
പടിയൂർ മൃഗാശുപത്രി
പ്രധാനമായും കൃഷിയും കന്നുകാലി വളർത്തലുമാണ് പടിയൂരിലെ ജനങ്ങളുടെ പ്രധാന തൊഴിൽ. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ശാസ്ത്രീയ ചികിത്സാ രീതികളും വിദഗ്ധ ഡോക്ടറുടെ സേവനവും ലഭ്യമാണ് . തൃശൂർ ജില്ലയിലെ എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂളിനടുത്താണ് പടിയൂർ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് .
ജനകീയ ആരോഗ്യ കേന്ദ്രം
പടിയൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള വാർഡുകൾ സമ്പൂർണ പകർച്ച വ്യാധി മുക്തമാക്കുന്നതിനും ,ഗർഭിണികൾ ,പ്രായമായവർ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കുന്നതിനുമായിട്ടുള്ള പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും വലിയ ഇടപെടൽ ആണ് ജനകീയ ആരോഗ്യ കേന്ദ്രം .പടിയൂർ പഞ്ചായത്തിലെ വളവനങ്ങാടിക്കടുത്തായി സ്ഥിതി ചെയ്യുന്നു.
ഗവൺമെൻറ് ഹോമിയോ ഡിസ്‌പെൻസറി
എല്ലാവിധ അസുഖങ്ങൾക്കുമായി പടിയൂരിൽ തുടങ്ങി വച്ച ഹോമിയോ ഡിസ്‌പെൻസറി സധാരണക്കാരായ പടിയൂരിലെ ജനങ്ങൾക്ക് ഒരുപാട് ആശ്വാസകരമാണ് .പടിയൂർ പഞ്ചായത്തിലെ നിലംപതിക്കടുത്തായി സ്ഥിതി ചെയ്യുന്ന
പടിയൂർ ആയുർവേദ ഡിസ്‌പെൻസറി
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ സ്‌ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പടിയൂർ .പടിയൂരിന്റെ ഹൃദയ ഭാഗത്തായി ആയുർവേദ ആശൂപത്രി സ്ഥിതിചെയ്യുന്നു .കോഡിഡ് സമയത്തു എല്ലാവർക്കും സൗജന്യവുമായി ഔഷദകിറ്റുകൾ നൽകിയിരുന്നു .കൂടാതെ സ്ത്രീകൾക്കു സൗജന്യമായി യോഗ പരിശീലനവും നൽകിവരുന്നു
ജലസ്രോതസുകൾ
ഷൺമുഖം കനാൽ
=== ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷൺമുഖം കനാൽ.കൊച്ചി ദിവാനായിരുന്ന ഷൺമുഖൻ ചെട്ടിയാണ് ഇത് നിർമ്മിച്ചത്.കനോലി കനാൽ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകൾ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.
കോതറക്കനാൽ
കാർഷികാവശ്യത്തിന് പടിയൂരിലെകർഷകർ ആശ്രയിക്കുന്നത് കോതറ കനാലിനെയാണ് .ചിമ്മിനിഡാമിലെജലം ഇവിടെയെത്തുന്നത് കോതറക്കനാൽ വഴിയാണ്
എച് ഡി പി സമാജം ഹയർസെക്കന്ററി സ്‌കൂൾ എടതിരിഞ്ഞി
പടിയൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്‌കൂൾ ആണ് എ ച് ഡി പി സമാജം സ്‌കൂൾ 1951 ൽ ആണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് . എ ച് ഡി പി സമാജം മാനേജ്‌മെന്റിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് പടിയൂർ പഞ്ചായത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ഈ വിദ്യാലയത്തിന് ഏറെ സ്ഥാനം ഉണ്ട് .
ചരിത്രം
ചുമടുതാങ്ങി (കല്ലത്താണി )
പടിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കല്ലത്താണി ഇന്നും പ്രാചീനസ്‌മൃതികൾ ഉണർത്തുന്നു .പഴയകാലത്തു തലചുമടുമായെത്തുന്ന ചെറുകിട കച്ചവടക്കാരും സഞ്ചാരികളും വിശ്രമിച്ചിരുന്ന ഇടമാണ് ഈ പ്രദേശം .അവർക്ക് ചുമടിറക്കി വെക്കാനുള്ള ഈ അത്താണി കഴിഞ്ഞുപോയ കാലത്തിന്റെ ജീവിതാവശിഷ്ടങ്ങളായി ഇന്നും നിലനിൽക്കുന്നു
ആരാധനാലയങ്ങൾ
ക്ഷേത്രം
ഹിന്ദു മത വിശ്വാസത്തിന്റെ ആധാര ശിലകളയ പൗരാണിക ക്ഷേത്രങ്ങൾ ഇവിടെ വളരെ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. നാലരനൂറ്റാണ്ട പഴക്കമുള്ള പടിയൂർ വൈക്കം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം, നൂറ്റാണ്ടു പഴക്കമുള്ള പോത്താനി മഹാദേവ ക്ഷേത്രം, ശ്രീ കുമാരേശ്വര ക്ഷേത്രഠ എടതിരിഞ്ഞിയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ കുമാരേശ്വര ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ശ്രീ ബാല സുബ്രഹ്മണ്യൻ.
ചേലൂർ പള്ളി
1880 ൽ സെന്റ് മേരിസ് ദേവാലയം പള്ളി സ്ഥാപിതമായി പടിയൂരിന്റെ ആത്മീയ ജീവിതത്തിൽ ചേലൂർ സെന്റ് മേരിസ് ദേവാലയം വഹിച്ച പങ്ക് നിസ്തുലമാണ് ക്രൈസ്തവ ദര്ശനത്തിലതിഷ്ടമായ സ്നേഹകാരുണ്യങ്ങളുടെ ദീപസ്തംഭമായി ആയിരങ്ങൾക് വഴികാട്ടികൊണ്ട് ഈ ദേവാലയം നൂറ്റാണ്ടുകൾ താണ്ടി ഇന്നും പരിലസിക്കുന്നു .