എ.എം.യു.പി.എസ്. തെരട്ടമ്മൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെരട്ടമ്മൽ

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമാണ് തെരട്ടമ്മൽ. മലയോര പ്രദേശമായ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ gateway അതായത് പ്രവേശന കവാടം എന്നറിയപ്പെടുന്ന ചെറു ഗ്രാമമാണ് തെരട്ടമ്മൽ.പ്രകൃതിരമണീയമായ തെരട്ടമ്മൽ ഗ്രാമം നെൽപ്പാടങ്ങൾ സമൃദ്ധമാണ്. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ ഭരണ സിരാകേന്ദ്രം ഈ കൊച്ചു ഗ്രാമത്തിലാണ് നിലകൊള്ളുന്നത്.സമാധാനപ്രിയരായ നാട്ടുകാർ ഈ ഗ്രാമത്തിന്റെ അനുഗ്രഹമാണ്.ഇവിടുത്തെ തദ്ദേശീയ ഭാഷ വളരെ രസകരവും മനോഹരവുമാണ്. കൊച്ചരുവികളാലും പുഴകളാലും ചുറ്റപ്പെട്ട മനോഹരമായ മൈതാനങ്ങളുള്ള നയന മനോഹരമായ ഹരിത പാടശേഖരങ്ങളുമുള്ള ഒരു ഗ്രാമമാണ് ഇത്. അരുവികളും പുഴകളും വയലുകളും ഉള്ളത് കൊണ്ടുതന്നെ കൃഷി വളരെ പ്രധാനപ്പെട്ട ഒരു തൊഴിൽ ആണ് ഇവിടെ. കളിമൈതാനങ്ങളാൽ ആനുഗ്രഹീതമായ തെരട്ടമ്മലിൽ നിന്നും നിരവധി പ്രശസ്തരായ കാൽപന്തുകളിക്കാർ ഉയർന്നു വന്നിട്ടുണ്ട്. കാൽപന്തുകളിക്ക് വളരെ പ്രശസ്തമാണ് ഈ പ്രദേശം.ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മലയോര പ്രദേശം. കേരളത്തിലെ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത്.ഈ നാടിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിന് തെരട്ടമ്മൽ സ്കൂൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചത് 1924 ൽ അമ്പാഴത്തിങ്ങൽ ചേക്കാമു ഹാജി ആരംഭിച്ച എ എം യു പി സ്കൂൾ ആണ്.

               നിരവധി  കായിക പ്രതിഭകൾക്ക് ജന്മം  നൽകിയ തെരട്ടമ്മൽ ഗ്രാമം  ഫുട്‍ബോളിന്റെ  ഈറ്റില്ലം എന്നാണ് അറിയപ്പെടുന്നത് .ഏറനാട്‌ താലൂക്കിലെ പുഴകളും തോടുകളും കൊണ്ട് സമ്പുഷ്ടമായ ഈ ഗ്രാമത്തിന്റെ ഓരോ പുൽക്കൊടിയും കാൽപന്തുകളിയുടെ മായാത്ത മാസ്മരിക ലോകത്തിലാണ് നാം ചലിച്ചുകൊണ്ടിരിക്കുന്ന .പട്ടണത്തിന്റെ   തിരക്കുകളില്ലാത്ത ഗ്രാമീണ ഭംഗി ഏറെയുള്ള  അനുഗ്രഹീതമായ ഈ കൊച്ചു ഗ്രാമം ആധുനികതയുടെ എല്ലാ സൗകര്യങ്ങളും വിരൽത്തുമ്പിൽ ആസ്വദിക്കുന്നുമുണ്ട് .
               കലി തുള്ളിയെത്തുന്ന ഇടവപ്പാതിയിൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒരു തുരുത്തായി തെരട്ടമ്മൽ മാറിയിരുന്നു. അങ്ങനെയാണ് തിരിട്ടമ്മൽ എന്ന പേരുണ്ടായതെന്നും അത് പിന്നീട് തെരട്ടമ്മലായി മാറിയെന്നുമാണ് പഴമൊഴി.

ചിത്രശാല