ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. മുക്കോലക്കൽ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pokoocola (സംവാദം | സംഭാവനകൾ) (എന്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം

        നെടുമങ്ങാട്താലൂക്കിൽ കരകുളം ഗ്രാമപഞ്ചായത്തിൽ മുക്കോലയ്ക്കൽ വാർഡിലാണ് ഗവ:എൽ.പി.എസ്സ് നിലനിൽക്കുന്നത്. ഹരിജനോദ്ധാരണത്തിനായി ശ്രീ അയ്യങ്കാളി തുടങ്ങി വച്ച ഹിന്ദു മിഷനിൽ പ്രവർത്തിച്ചിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യരുടെ ചുമതലയിൽ 70 വർഷങ്ങൾക്ക് മുൻപാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രണ്ട് ഡിവിഷനുകൾ വീതം പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ ഇപ്പോൾ I മുതൽ IV വരെ ക്ലാസ്സുകളിലായി 31 കുട്ടികളും പ്രീ പ്രൈമറിയിൽ 27 കുട്ടികളും ഉണ്ട്. HM ഉൾപ്പെടെ 4 അധ്യാപകരും ഒരു നഴ്സറി ടീച്ചർ, PTCM, ആയ, കുക്ക് എന്നിവർ ഇവിടെ സേവനമനുഷ്ടിക്കുന്നു.