വി കെ വി എം എൽ പി എസ് കങ്ങഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കങ്ങഴ

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കങ്ങഴ.


കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽപ്പെട്ട ഗ്രാമമാണ് കങ്ങഴ. കോട്ടയം നഗരത്തിൽ നിന്നും കിഴക്ക് 26 കി.മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാഴൂർ പഞ്ചായത്ത്, കിഴക്ക് വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് നെടുംകുന്നം പഞ്ചായത്ത്, തെക്ക് വെള്ളാവൂർ, ആനിക്കാട് പഞ്ചായത്തുകൾ എന്നിവയാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നത് 1953-ലാണ്. പുരാതനങ്ങളായ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളിലായി അറുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും ഒൻപത് മുസ്ളീം ആരാധനാലയങ്ങളും മറ്റു ചില ആരാധനാസ്ഥലങ്ങളും സ്ഥിതിചെയ്യുന്ന കങ്ങഴയിൽ എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന ആവാസ സംസ്കാരമാണുള്ളത്.


കങ്ങഴ എന്ന് അറിയപ്പെടാൻ തുടങ്ങിയതിനു കാരണം


കണ്വ ,മുനി ,(ശങ്കുതളയുടെ പിതാവ് )ഒരിക്കൽ കങ്ങഴ സന്ദർശിച്ചുവെന്നും അദ്ദേഹം ഇവിടെ ഓരു ശിവലിംഗം പ്രതിഷ്ടിച്ചുവേന്നുമാണ് ഐതിഹ്യം .അങ്ങനെ കണവൻ ശിവനെ പ്രതിഷ്ടിച്ചതിനാൽ കണ്വഴായ എന്ന് പേര് ലഭിച്ച ഈ സ്ഥല നാമം ക്രമേണ കങ്ങഴ എന്ന് അറിയപ്പെടാൻ തുടങ്ങി. അഭിജ്ഞാനശാകുന്തളംകണ്വമഹർഷിയുടെ ആശ്രമ സങ്കേതം എന്ന സങ്കല്പത്തിൽ കണ്വഴ എന്നനാമവും പിന്നീട് കങ്ങഴ എന്ന രൂപവും ഉണ്ടായി എന്ന് ഐതിഹ്യമുണ്ട്.


പ്രമുഖ വ്യക്തികൾ


  • കാനം ഇ.ജെ.

മലയാളത്തിലെ ഒരു നോവലിസ്റ്റും നാടകകൃത്തുമായിരുന്നു[1] കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പ്.

നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു ഇദ്ദേഹം. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തിൽ ചേർന്നു. തിരിച്ചു വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ, അദ്ദേഹം കാനം സി.എം.എസ്സ് മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുണ്ടക്കയം, കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കി. 1982 ജൂൺ 13നു അന്തരിച്ചു.

"ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി.


കങ്ങഴയിലെ പ്രധാന സ്ഥാപനങ്ങൾ


  • എം.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ
  • ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ
  • പഞ്ചായത്ത് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • കൃഷി ഭവൻ
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • ബാങ്കുകൾ
  • വില്ലേജ് ഓഫീസ്
  • ലൈബ്രറികൾ


ആരാധനാലയങ്ങൾ


  • കങ്ങഴ മുസ്ളീം ജമാ അത്ത്
  • പത്തനാട് ദേവിക്ഷേത്രം
  • സെന്റ് തോമസ് ചർച്ച്, കങ്ങഴ
  • കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം
  • ഇളങ്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രം