ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒററക്കൽ

ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് ഒറ്റക്കൽ.

ഭൂമിശാസ്ത്രം

തെന്മല ഗ്രാമപഞ്ചായത്തിൽ കൂടി കടന്നുപോകുന്ന കൊല്ലം തിരുമംഗലം ദേശീയപാതയോടും കല്ലടയാറനോടും ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ്.ജില്ലാ ആസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 62 കിലോമീറ്ററും ദേശീയ പാത 744-ൽ പുനലൂരിൽ നിന്ന് കിഴക്ക് 17 കിലോമീറ്ററും അകലെയാണ് ഒറ്റക്കൽ സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 74 കിലോമീറ്റർ വടക്കായാണ് ഇത്. പുനലൂർ നിയമസഭാ മണ്ഡലത്തിലെ തെന്മല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇത് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തെന്മല ഗ്രാമപഞ്ചായത്ത്
  • ജനകീയ ഗ്രന്ഥശാല ഒറ്റക്കൽ.
  • പബ്ലിക് ഹെൽത്ത് സെൻറർ തെന്മല.

ആരാധനാലയങ്ങൾ

  • ശ്രീ ശങ്കരനാരായണ സ്വാമീ ക്ഷേത്രം .
  • അൽ മസൂദിയ ജുമാ മസ്ജിദ് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെൻറ് ഡബ്ലിയു യുപി സ് ഒറ്റക്കൽ
  • എസ് വി കെ എൽ പി എസ് ഒറ്റക്കൽ
  • ഗവൺമെൻറ് എൽ.പി.എസ് തെന്മല

വിനോദസഞ്ചാര കേന്ദ്രങ്ങൾ

തെന്മല അണക്കെട്ട്

തെന്മലയ്ക്ക് അടുത്തുള്ള പരപ്പാർ ജലസേചന പദ്ധതി ഒറ്റക്കൽ ജലസേചന പദ്ധതി എന്നിവ കല്ലടയാറിൽ ആണ്. കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല അണക്കെട്ട് (തെന്മല പരപ്പാറ അണക്കെട്ട്) സ്ഥിതിചെയ്യുന്നത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട് 3.28 കോടി ബഡ്ജറ്റിൽ 1961ൽ ആണ് ഡാമിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുത നിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആൻഡ് ട്രീ ക്രോപ്പ് ഡെവലപ്മെൻറ് പ്രൊജക്റ്റ് കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയയും ഈ ഡാമിനുണ്ട്. 92800 ഹെക്ടറിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് ചുറ്റും വനമേഖലയാണ്. തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഉള്ള ലഭ്യമാണ് തിരുവനന്തപുരത്ത് നിന്നും 72 കിലോമീറ്റർ കൊല്ലത്ത് നിന്നും 66 കിലോമീറ്റർ ദൂരെയാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

തെന്മല ഇക്കോ ടൂറിസം പദ്ധതി

തെന്മല ഇക്കോ ടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോ ടൂറിസം. പ്രകൃതിയിൽ അധിഷ്ഠിതമായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് ആയിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ എക്കോ ടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചു വരുന്നു. ഇവിടെ ടൂറിസം ഇക്രോ ഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള സന്ദർശന പദ്ധതികൾ ഉണ്ട്. കൂട്ടത്തിൽ പ്രധാനമായും ട്രക്കിംഗ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തെന്മലയിൽ നിന്ന് രണ്ടുമണിക്കൂർ സമയം കൊണ്ട് പൂർത്തിയാക്കാവുന്ന സോഫ്റ്റ് ട്രക്കിംഗ് മുതൽ 3 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ശെന്തുരുണി വന്യമൃഗസംരക്ഷണ കേന്ദ്ര കാൽനടയാത്ര വരെ ഇതിൽ ഉൾപ്പെടുന്നു. തെന്മലയിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനട യാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.ഇക്രോ ഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽ മാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിൽ ഒരു ഭാഗം തെന്മലയിലുള്ള ഇക്കോ ടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. നേച്ചർ ട്രെയിൻ, താമരക്കുളം മൗണ്ടൻ ബൈക്കിങ്ങ്, റിവർ ക്രോസിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. തെന്മലയിൽ നിന്ന് കുളത്തൂപ്പുഴ ആര്യങ്കാവ് അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടന സൗകര്യം ഒരുക്കുന്ന ടൂറിസം പദ്ധതിയാണ് പിൽഗ്രിമേജ് വിഭാഗത്തിലുള്ളത്. തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി ആണ് ഇക്കോ ടൂറിസം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.