എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാനായിക്കുളം

ആമുഖം

= എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. =[village]

ചരിത്രം

ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.

കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.

ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

പാനായിക്കുളം ഗ്രാമത്തിലെ പ്രധാനപ്പെ‍ട്ട പൊതുസ്ഥാപനങ്ങൾ ഇവയാണ്.

തപാലാപ്പീസ് പ്രമാണം:25105 Post Office Panaikulam.jpg

ജനകീയ ആരോഗ്യകേന്ദ്രം, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രമാണം:25105 Health Centre Alangad panchayat.jpg

റേഷൻ കട പ്രമാണം:25105 Ration Shop.jpg

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.

ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ പ്രമാണം:25105 school.jpg

അൽ-ഹുദ പബ്ളിക് സ്കൂൾ

ഗവ: എൽ പി സ്കൂൾ പ്രമാണം:25105 Govt.L P S Panaikulam.jpg

വിശ്വദീപ്തി വിദ്യാലയ പബ്ളിക് സ്കൂൾ

സെന്റ് ബെനഡിക്ട് നഴ്സറി സ്കൂൾ : പ്രമാണം:25105 St Benedict School.jpg

ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പ്രമാണം:25105 little flower LP School,Panaikulam..jpg

ആരാധനാലയങ്ങൾ

മതസൗഹാർദ്ദത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാനായി അണയുന്ന ആരാധനാലയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.

ലിറ്റിൽ ഫ്ളവർ ചർച്ച് പ്രമാണം:25105 St.Little flower church.jpg

ചെമ്പോല കളരി ക്ഷേത്രംപ്രമാണം:25105 chempola temple.jpg

പാനായിക്കുളം ജുമാ മസ്ജിദ്

സലഫി മസ്ജിദ്

സെന്റ്. മേരീസ് ചർച്ച് പ്രമാണം:25105 Alangad church.jpg

കുന്നേൽ പള്ളി പ്രമാണം:Kunnel palli history.jpg

ചിത്രശാല

പ്രമാണം:25105 Pazhanthode.resized.jpg

പ്രമാണം:25105 tree.jpg

പ്രമാണം:25105 field 2.jpg