ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/എന്റെ ഗ്രാമം
=== എന്റെ പള്ളിക്കുറുപ്പ് [[പ്രമാണം|thump|sabari H S S Pallikurup] പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു കൊച്ചു മനോഹരമായ ഗ്രാമമാണ് ഇത്.
രാമായണത്തിലെ ശ്രീരാമദേവൻ പഞ്ചവടിയിലെ വനവാസകാലത് ഈ പ്രദേശത്തു എത്തിച്ചേർന്നു. ഏറെ ക്ഷീണിതനായ ദേവൻ തന്റെ നിദ്രക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലമാണത്രെ ഇത് .മഹാരാജാക്കൻമാരുടെ ഉറക്കത്തെ പള്ളിക്കുറുപ് കൊള്ളുക എന്നാണ് പറയുക .ഭഗവൻ ശ്രീരാമദവൻ പള്ളിക്കുറുപ് കൊണ്ട സ്ഥലമായത് കൊണ്ട് ഈ സ്ഥലത്തിന് പള്ളിക്കുറുപ് എന്ന പേര് വന്നു എന്നാണ് ഐതിഹ്യം. ഭൂമിശാസ്ത്രം കിഴക്ക് തച്ചമ്പാറയും പടിഞ്ഞാർ പുല്ലിശ്ശേരിയും തെക്ക് കരകുറുശ്ശിയും വടക്ക് കാഞ്ഞിരപ്പുഴയും അതിർത്തിയായി വരുന്നതാണ് പള്ളിക്കുറുപ് ഗ്രാമം .കാഞ്ഞിരപ്പുഴയും നെല്ലിപ്പുഴയും പള്ളിക്കുറുപ്പിനെ പൊൻകാശവാണിയിക്കുന്നു .ധാരാളം കുന്നുകളും മലകളും ഈ ഗ്രാമത്തിന്റെ കമനീയത വർധിപ്പിക്കുന്നു മനോഹരങ്ങളായ നെല്പാടങ്ങളാൽ അനുഗ്രഹീതമാണ് ഈ പ്രദേശം. ജനങ്ങൾ ഇപ്പോൾ പള്ളിക്കുറുപ്പിലെ ഏകദേശ ജനസംഘ്യ പതിനായിരത്തിലധികം വരും .പണ്ട് ഇവിടെ താമസമുണ്ടായിരുന്ന ജനങ്ങൾക്ക് പുറമെ ധാരാളം കുടിയേറ്റക്കാരും ഇവിടേക്ക് വന്നിട്ടുണ്ട് .ആയിരത്തിതൊള്ളായിരത്തിഎഴുപത് - എൺപത് കാലഘട്ടത്തിൽ ധാരാളമായി ഈ പ്രദേശത്തേക്ക് ക്രിസ്ത്യൻ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. ആദ്യമായി പള്ളിക്കുറുപ്പിൽ വന്ന ക്രിസ്ത്യൻ പൊയ്കമണ്ണിൽ മത്തായി ആണെന്ന് പണ്ടുള്ളവർ പറഞ്ഞ കേട്ടിട്ടുണ്ട്.നൈനാൻ എന്ന ക്രിസ്ത്യൻ കുടിയേറ്റക്കാരന്റെ റബ്ബർതോട്ടമാണ് ആദ്യത്തേതെന്ന് പറയുന്നു . ഒളപ്പമണ്ണ മനക്കാർ പ്രത്യേകിച്ച് ഒളപ്പമണ്ണ മനക്കിൽ വാസുദേവൻ നമ്പൂതിരിയാണ് ഇവിടെ തേങ് കൃഷി പ്രചരിപ്പിച്ചത്. സാംസ്കാരികചരിത്രം ഐരുമട ശിലായുഗത്തിൽ ഇവിടം ഇരുമ്പിന്റെ ഐരിനാൽ സമ്പുഷ്ടമായിരുന്നു അതിന്റെ തെളിവായി കീടകല്ലുകൾ ഇന്നും ഈ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തായി കാണപ്പെടുന്നു.ഇരുമ്പിന്റെ അംശം ധാരാളമുള്ള പാറക്കല്ലുകളാണ് കീടകല്ലുകൾ .കീടകല്ലുകൾ കാണുന്ന സ്‌ഥലത്തു കുഴിച്ച നോക്കിയിട്ടുണ്ട്.ഈ മടകൾ ഐരുമടകൾ എന്നറിയപ്പെടുന്നു . ഇന്നീ മടകൾ കുറുക്കനെ പോലുള്ള ചെറുമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് . ടിപ്പുസുൽത്താൻ റോഡ് മൈസൂർ ചക്രവർത്തിയായ ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്ന സമയത്തു പള്ളിക്കുറുപ്പിന്റെ ഹൃദയ ഭാഗത്തൂടെ കടന്നുപോയി .കോഴിക്കോട് നിന്ന് പാലക്കാട്ടേക് പോകുന്ന വഴിക്കാണ് ഇവിടെ എത്തിയത് . ടിപ്പുവിന്റെ ഈ പടയോട്ട വഴിയാണ് ടിപ്പു സുൽത്താൻ റോഡ് . സാംസ്കാരികവളർച്ച ഒളപ്പമണ്ണ മനക്ക് പള്ളിക്കുറുപ്പിന്റെ സാംസ്‌കാരിക വളർച്ചയിൽ സുപ്രധാന പങ്കുണ്ട് .വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയുടെ കീഴിലായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കൾ മുഴുവനും.അവിടുത്തെ കുടുംബസ്വത്തുതർക്കത്തെ തുടർന്ന് ഒരു നാരായണൻ നമ്പൂതിരിപ്പാട് പള്ളിക്കുറുപ്പിൽ താമസമാക്കുകയും ഇന്ന് നാം കാണുന്ന ക്ഷേത്രവും പത്തായപ്പുരയും നിർമിക്കുകയും ചെയ്തു .പണ്ട് ജന്മിമാര്ക് സ്വത്തിന്റെ വകയായി കിട്ടിയിരുന്ന പാട്ടവും മിച്ചവരാവും ആയി ലഭിക്കുന്ന നെല്ല് സൂക്ഷിച്ച വെക്കാനായിരുന്നു ക്ഷേത്രത്തിന്റെ പരിസരത്തുള്ള പഴയ പത്തായപ്പുര ഉപയോഗിച്ചിരുന്നത് .നാരായണൻ നമ്പൂതിരിപ്പാട്,റാവ്‌ബഹാദൂർ എന്നാണ് അറിയപ്പെട്ടിരുന്നത്.അന്ന് പോലീസും കോടതിയും കുറവായതിനാൽ ബ്രിട്ടീഷുകാർ ഓരോ പ്രദേശത്തെയും നിയമ പാലനം അതാത് പ്രദേശത്തെ ജന്മിമാരെ ഏൽപ്പിക്കുകയാണ് ചെയ്തിരുന്നത്.ചെറിയ കേസുകളൊക്കെ തീർപ്പാക്കാൻ അധികാരമുള്ള ഇത്തരത്തിലുള്ള ജന്മിമാരായിരുന്നു റാവ്‌ബഹാദൂർ .മുസ്ലിമാണ് ഇത്തരത്തിലുള്ള ജന്മി എങ്കിൽ അവർ അറിയപ്പെട്ടിരുന്നത് ഖാൻ ബഹാദൂർ എന്നായിരുന്നു.റാവ്‌ബഹാദൂർ ക്ഷേത്രം നവീകരിക്കുകയും അവിടേക്ക് രണ്ട ആനകളെ വാങ്ങുകയും ചെയ്തു .പള്ളിക്കുറുപ്പിൽ ഇന്ന് കാണുന്ന തരത്തിലുള്ള ഗംഭീരമായ ഉത്സവം ആരംഭിച്ചത് ഇദ്ദേഹം ആയിരുന്നു.അന്ന് ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന കലാകാരൻ മാർക്ക് സുഭിക്ഷമായ ഭക്ഷണവും നാലണ [ഇരുപത്തഞ്ച് പൈസ ]പ്രതിഫലവും കൊടുക്കുമായിരുന്നു .അത് തമ്പുരാന്റെ കരങ്ങളിൽ നിന്ന് വാങ്ങുന്നത് ഒരംഗീകാരമായിട്ടാണ് അന്നത്തെ കലാകാരൻമാർ കരുതിയിരുന്നത് .പള്ളിക്കുറുപ് ദേശത് ആദ്യമായി കാർ കൊണ്ടുവന്നത് റാവ്‌ബഹാദൂർ നാരായണൻ നമ്പൂതിരിപാടായിരുന്നു . കൊളപ്പകം പള്ളി പള്ളിക്കുറുപ്പിലെ ഏറ്റവും അധികം പഴക്കം ചെന്ന ഒരു മുസ്ലിം പള്ളിയാണ് കൊളപ്പകം പള്ളി . കോളപാകത്തെ കല്ലടി തറവാട്ടിലെ കമ്മു സാഹിബാണ് ഈ പള്ളിയുടെ പണി കഴിപ്പിച്ചത് . ഇവിടുത്തെ എല്ലാ കഴക്കോലുകളും വൃത്താകൃതിയിലുള്ള മറകഷ്ണത്തിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്.ഒറ്റത്തടിയിൽ തീർത്ത ചിത്രത്തൂണുകളും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ് .ഇന്ന് പള്ളിയുടെ കീഴിൽ അഞ്ഞൂറ് കുടുംബങ്ങളുണ്ട്.കാലപ്പഴക്കം തെല്ലും മങ്ങലേല്പിക്കാതെ മുന്നൂറ് വർഷത്തെ അതെ തേജസോടെയും പ്രൗഢിയോടെയും പള്ളി ഇന്നും നിലനിൽക്കുന്നു. എഴുത്താമ്പാറ പള്ളിക്കുറുപ്പിന്റെ ഉൾപ്രദേശമായ കുണ്ടുകൺഠം എന്ന സ്ഥലത്തു ഒരു ഗണപതി ക്ഷേത്രം ഉണ്ട്.ആ ക്ഷേത്രം ഒരു പാറപുറത്താണ്. അവിടെ പഴയ ലിബിയിൽ കൊത്തിവച്ചിട്ടുള്ള ഒരു ശിലാലിഖിതം എപ്പോഴും കാണാം . കാലിക്കറ് യൂണിവേഴ്സിറ്റിയിലെ ചരിത്ര പുരാവസ്തു വകുപ്പിൽ നിന്നും ഗവേഷകർ വന്ന് അതിനെ കുറിച്ച് പഠനം നടത്തിയപ്പോൾ അത് രണ്ട് ജന്മിമാരുടെ അതിർത്തി തിരിച്ചതിന്റെ രേഖ ആണെന്ന് മനസ്സിലായി . പാറയിലുള്ള എഴുതയായതിനാൽ അതിന് എഴുത്താപാറ . കല കേരളകലാമണ്ഡലം ഉണ്ടാവുന്നതിനു മുൻപേ കഥകളിയെ പോഷിപ്പിച്ചിരുന്നവരായിരുന്നു ഒളപ്പമണ്ണ മനക്കാർ. അവരുടെ അഗ്രശാലയിലിരുന്ന് കഥകളി പഠിപ്പിച്ചിരുന്നത് പട്ടിക്കാംതൊടി രാമുണ്ണി മേനോൻ ,കോപ്പൻ നായർ എന്നിവരായിരുന്നു തുടക്കകാലത്തെ ആശാന്മാർ . കലാമണ്ഡലം കൃഷ്ണൻനായർ ,കലാമണ്ഡലം രാമന്കുട്ടിനായർ ,അപ്പുക്കുട്ടി പൊതുവാൾ , കൃഷ്ണൻകുട്ടി പൊതുവാൾ എന്നിവരൊക്കെ ഈ കളരിയിൽ അഭ്യസിച്ചു തെളീന്നവരാണ്.മദ്ദളത്തിൽ കേമൻ വെങ്കിച്ചൻ ചാമി ഈ കളരിയിൽ അഭ്യസിച്ചാണ് പ്രഗല്‌ഭനായത് . അന്ന് റാവ്‌ബഹദൂറായ നാരായണൻ നമ്പൂതിരിപ്പാടിൽനിന്നും അംഗീകാരം ലഭിച്ചാൽ മാത്രമേ കഥകളി നടനായി സമൂഹം അങ്ങീകരിച്ചിരുന്നുളൂ . പള്ളിക്കുറുപ്പിൽ നല്ല പാങ്കളി സെറ്റുണ്ടായിരുന്നു. ആയിരത്തി തൊള്ളായിരത്തി നാല്പത്തി നാല് - നാല്പത്തിഅഞ്ചു കാലത്തിൽ നമ്പൂതിരി അന്തരിച്ചു . കേരള ഗവണ്മെന്റ് ഭൂനിയമം പാസാകിയതിനു ശേഷം പാട്ടവും മിച്ചവാരവുമെല്ലാം ഇല്ലാതാവുകയും ക്ഷേത്രത്തിലേയ്ക്കുള്ള വരുമാനം നിലയ്ക്കുകയും ചെയ്‌തു . ഇപ്പോൾ ക്ഷേത്രം കമ്മിറ്റിക്കാർ ജനങ്ങളിൽനിന്നുള്ള പിരിവും ഒക്കെയാണ് വരുമാനം കണ്ടെത്തുന്നത് . വൈദുതി , ഗതാഗതം പള്ളിക്കുറുപ്പിന്റെ സാമൂഹിക വളർച്ചയുടെ ഭാഗമായി ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി ആറിൽ ആദ്യമായി എവിടെ വൈദുതി എത്തി . എന്ന് പള്ളിക്കുറുപ്പിലെ ഒരുവിധം എല്ലാ വീടുകളിലും വൈദുതി ഉണ്ട്. ആയിരത്തിതൊലായിരത്തി എഴുപത്തി ആറിൽ ടിപ്പുസുൽത്താൻ റോഡ് p w d ഏറ്റടുത്ത് ഗതാഗത യോഗ്യമാകണമെന്നു പറഞ്ഞു കൊണ്ട് ജനങ്ങൾ മണ്ണാർക്കാട് മുതൽ കോങ്ങാട് വരെ പദയാത്ര നടത്തി . അതിന് ശേഷം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിൽ p w d റോഡ് ഏറ്റെടുക്കുകയും രണ്ടായിരത്തി നാലിൽ അത് ഗതാഗതയോഗ്യമാക്കുകയും ചെയ്തു . വിദ്യാഭ്യാസം പള്ളിക്കുറുപ്പിലെ നാട്ടാശാന്മാർ മണലിൽ വിരലുകൾ കൊണ്ടെഴുതി പഠിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. അത് നാട്ടെഴുത്തു എന്നാണ് പറയപ്പെട്ടിരുന്നത്. വലിയ വീട്ടിലെ ആണ്കുട്ടികൾക്കെ മാത്രമായിരുന്നു വിദ്യാധനം സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരുന്നത്, ഈ സമ്പ്രദായത്തിന് ശേഷം വന്ന വിദ്യാഭ്യാസ രീതിയായിരുന്നു കുടിപ്പള്ളിക്കൂടങ്ങൾ. ഏതെങ്കിലും ഒരു വീടിന്റെ വരണ്ടയിലോ പടിപ്പുരയിലോ കുട്ടികളെയിരുത്തി അക്ഷര വിദ്യ പറഞ്ഞുകൊടുക്കുന്ന രീതിയായിരുന്നു അത്. ഇതിൽ പ്രന്മുഖരായ പള്ളിക്കുറുപ്പുകാർ ആയിരുന്ന്നു മാങ്കോട്ടിൽ അച്യുതൻ നായരും വീട്ടിക്കറ്റ് കുട്ടൻ നായരും .ആദ്യമായി പള്ളിക്കുറുപ്പിൽ ഒരു വിദ്യാലയം എന്ന സങ്കല്പം ഉദിച്ചത് ആയിരത്തിതൊള്ളായിരത്തിഇരുപത്തിയാറിലാണ് എന്ന് പറയപ്പെടുന്നു അതിന് മുൻകൈ എടുത്തവരിൽ പ്രമുഖനായിരുന്നു കാക്കശ്ശേരി അച്യുതൻ നായർ. ഇന്ന് പള്ളിക്കുറുപ് സ്കൂൾ നില്കുന്നിടത് ഒരു ഓല ഷെഡ് കെട്ടുകയും അതിൽ കുട്ടികളെ ഇരുത്തി വിദ്യ അഭ്യസിപ്പിക്കാനും ആരംഭിച്ചു, ഏതാനും കുറച്ച സവര്ണറായിരുന്നു വിദ്യാർഥികൾ.കുറച്ച കാലങ്ങൾക്കേ ശേഷം കാക്കശ്ശേരി അച്യുതൻ നായർ സ്കൂൾ ഗോപാലപൊതുവാൾക്ക് കൈമാറി .അദ്ദേഹവും ഈ നാട്ടിൽ തന്നെ ഉള്ളവരായ കൃഷ്ണൻ നായരും ദാമോദരൻ നായരും അധ്യാപകരും ,കോന്തുണ്ണി മേനോൻ എന്ന പൊമ്ബ്രക്കാരൻ മാനേജരും ആയി ആയിരത്തിതൊള്ളായിരത്തിഅറുപത്തിയേഴിൽ എലിമെന്ററി സ്കൂൾ ആയ ഈ വിദ്യാലയം മടത്തിൽ മാധവൻ മാഷിന്റെ നേതൃത്വത്തിൽ അപ്പർ പ്രൈമറി ആയി. തുടർന്ന് 1979 ഇൽ ഹൈ സ്കൂൾ ആവുകയും ചെയ്തു. ശേഷം ഹരിജനങ്ങളും മുസ്ലിം ആൺകുട്ടികളും ഒക്കെ പഠിക്കാൻ വരൻ തുടങ്ങി.കെ.ഇ.ർ ആക്ട് പ്രകാരം കുട്ടികൾക്ക് സൗജന്യമായി പുസ്തകവും ഗ്രാന്റും കൊടുക്കാൻ തുടങ്ങി. 1982 ഇൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറിങ്ങി. മാധവൻ മാഷ് മരിച്ചപ്പോൾ ഭാര്യ ശാന്തകുമാരി ടീച്ചറുടെ പേരിലായി സ്കൂൾ. ശേഷം 2004 ഇൽ സ്കൂൾ ശബരി ട്രസ്റ്റ് ഏറ്റെടുത്തു. അങ്ങനെ ഇന്ന് കാണുന്ന വിദ്യാലയമായി ആ ഓലപ്പുര പരിണമിച്ചു. ഇന്നീ വിദ്യാലയത്തിൽ ഏകദേശം 3000 ത്തിൽ അധികം വിദ്യാർത്ഥികുളം 110 ഓളം അധ്യാപകരും 20 ഇൽ പരം അനാദ്യപകരും ഉണ്ട്. നിഗമനം ഗതകാലസ്മരണകൾ പള്ളിക്കുറുപ്കൊള്ളുന്ന എന്റെ നാടിന്റെ ചരിത്രം ഏറെ അമൂല്യമായ അറിവിൻ സ്രോദസ്സുകളാണ് . ഓരോ നാടിനും പറയാൻ ഒരുപാട് കഥകൾ ഉണ്ടെന്നു എനിക്ക് ഇപ്പോഴാണ് മനസ്സിലായത് . വളരെ രസകരവും ശ്രമകരവും വിജ്ഞാനപ്രദവുമായ ഒരു പ്രവർത്തനമാണ് പ്രാദേശിക ചരിത്ര നിർമ്മാണം. എന്റെ ഈ എളിയ പ്രവർത്തനത്തിന് എന്നെ ഏറെ സഹായിച്ച എ. ബാലകൃഷ്ണൻ മാസ്റ്റർ ,മറ്റു അധ്യാപകർ , നാട്ടുകാർ എന്നിവരെ ഈ വേളയിൽ സ്മരിക്കുന്നു .
എന്റെ നാട് മേന്മയേറുംനാടാണേ നന്മയേറുംനാടാണേ പാവനമായൊരുനാടാണേ പന്നഗശായിതൻനാടാണേ പള്ളിക്കുറുപ്പാം നാടാണേ
ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രം കിഴക്ക് തച്ചമ്പാറയും പടിഞ്ഞാർ പുല്ലിശ്ശേരിയും തെക്ക് കരകുറുശ്ശിയും വടക്ക് കാഞ്ഞിരപ്പുഴയും അതിർത്തിയായി വരുന്നതാണ് പള്ളിക്കുറുപ് ഗ്രാമം .കാഞ്ഞിരപ്പുഴയും നെല്ലിപ്പുഴയും പള്ളിക്കുറുപ്പിനെ പൊൻകാശവാണിയിക്കുന്നു .ധാരാളം കുന്നുകളും മലകളും ഈ ഗ്രാമത്തിന്റെ കമനീയത വർധിപ്പിക്കുന്നു മനോഹരങ്ങളായ നെല്പാടങ്ങളാൽ അനുഗ്രഹീതമാണ് ഈ പ്രദേശം.
പൊതുസ്ഥാപനങ്ങൾ
- ശബരി എച്ച്.എസ്.എസ് പള്ളിക്കുറുപ്പ്
- കാരാകുറുശ്ശി സർവീസ് സഹകരണ ബാങ്ക്
- പോസ്റ്റ് ഓഫീസിൽ