ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഫറോക്ക്

പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.