ജി എൽ പി എസ് വടക്കുമ്പാട്/എന്റെ ഗ്രാമം

00:22, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUMOL k (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വടക്കുമ്പാട്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു പ്രദേശമാണ് വടക്കുമ്പാട്  

കുറ്റ്യാടി-കോഴിക്കോട്  സംസ്ഥാനപാതയോരത്ത്   സ്ഥിതിചെയ്യുന്ന പ്രദേശം. രണ്ട് സ്കൂളുകൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കുമ്പാട്.കോഴിക്കോട് നഗരത്തിൽ നിന്നും ഏകേദശം 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റ്യാടിയിലേക്കും ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ പേരാമ്പ്രയിലേക്കും എത്തിച്ചേരാൻ കഴിയും.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് മൃഗാശുപത്രി
  • അംഗൻവാടി
  • തണൽ പാലിയേറ്റിവ് കേന്ദ്രം
  • അക്ഷയ സെന്റർ  

എന്നിവയാണ് സ്ഥലത്തെ പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

  • വി വി ദക്ഷിണാമൂർത്തി: കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും നിയസഭാ സാമാജികനുമായിരുന്നു വി.വി.ദക്ഷിണാമൂർത്തി.സി.പി.എം -ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു. 19 വർഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറായും പ്രവർത്തിച്ചു. മികച്ച പാർലമെന്റേറിയൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ദക്ഷിണാമൂർത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുൻനിരനേതാവായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തുസജീവമായത്. 1965, 67, 80 വർഷങ്ങളിൽ പേരാമ്പ്രയിൽനിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് സിപിഐ എം നിയമസഭാ വിപ്പുമായിരുന്നു.
  • ടി പി രാജീവൻ: ദക്ഷിണേന്ത്യയിലെ പ്രമുഖ കവിയും നോവലിസ്റ്റുമാണു ടി.പി. രാജീവൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ മലയാളകാവ്യഭാഷക്ക് പുത്തൻ ഉണർവ്വ് നൽകി. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു രാജീവൻ. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി.  മലയാളത്തിലെ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലും കവിയുടെ ശ്രദ്ധ എടുത്തു പറയേണ്ടതാണു.പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാർ എന്നിവയാണ് ടി.പി.രാജീവന്റെ പ്രശസ്ത നോവലുകൾ. കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വിദ്യാർഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവികൾക്കുള്ള വി.ടി.കുമാരൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008-ലെ ലെടിംഗ് ഹൗസ് ഫെല്ലോഷിപ്പിനും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.......
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എൽ പി എസ്  വടക്കുമ്പാട്
  • വി ച്ച് എസ്  എസ് പാലേരി  
ആരാധനാലയങ്ങൾ
  • വേങ്ങശ്ശേരി കാവ് ക്ഷേത്രം (Temple )
  • പാലേരി പുത്തൻ പള്ളി മസ്ജിദ്
ചിത്രശാല