നേറ്റീവ് എ യു പി സ്കൂൾ വള്ളിക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അത്താണിക്കൽ വള്ളിക്കുന്ന്

സ്ഥാനം

  • മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. അരിയല്ലൂർ, വള്ളിക്കുന്ന് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. വടക്ക് കടലുണ്ടി, കിഴക്ക് ചേലേമ്പ്ര, തേഞ്ഞിപ്പാലം, മൂന്നിയൂർ, തെക്ക് പരപ്പനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിർത്തികൾ. അക്ഷാംശം 11'07" N രേഖാംശം 7'51"E അറബിക്കടലിനടത്താണു സ്ഥിതി ചെയ്യുന്നതു.കാലിക്കറ്റ് യുണിവേഴ്സിറ്റി ഇതിനു കിഴക്കുഭാഗത്താണ്
  • ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന് വാർത്തകളിലിടം നല്കി. പഞ്ചായത്ത് 1962ൽ നിലവിൽ വന്നു

പ്രധാന സ്ഥലം

1. കടലുണ്ടി അഴിമുഖം

കടലുണ്ടിപ്പുഴ വന്നുചേരുന്ന കടലുണ്ടി അഴിമുഖം മനോഹരമായ കാഴ്ചയും അനു‌ഭവവുമാണ്. ഇവിടെത്തന്നെയാണ് പ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ഇൽ ഏറെ ഇനം കേരളത്തിലെ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം

2. നിറംകൈതക്കോട്ട

വള്ളിക്കുന്ന് പഞ്ചായത്തിൻറെ വടക്ക് കോട്ടക്കുന്നിലാണ് നിറംകൈതക്കോട്ട ക്ഷേത്രം. പുരാതന ധർമശാസ്താ ക്ഷേത്രമാണിത്. അൽപം കൂടി മുകളിലാണ് മേക്കോട്ട ഭഗവതി ക്ഷേത്രം. ദേവീഭക്തർക്കും ചരിത്രകുതുകികൾക്കും പ്രകൃതിഭംഗി ആസ്വദിയ്ക്കാനെത്തുന്നവർക്കും ഒരുപോലെ സന്തോഷം നല്കുന്നു ഇവിടം. ശാസ്താ ക്ഷേത്രത്തിലെ കളംപാട്ടുത്സവവും ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവും പ്രശസ്തമാണ്.

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് തിരൂരങ്ങാടി
വിസ്തീര്ണ്ണം 25.14 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,517
പുരുഷന്മാർ 17,173
സ്ത്രീകൾ 18,344
ജനസാന്ദ്രത 1413
സ്ത്രീ : പുരുഷ അനുപാതം 1068
സാക്ഷരത 88.41%


ചിത്രശാല

MANGROVES VIEW