എസ് ഡി വി ജി യു പി എസ് നീർക്കുന്നം/എന്റെ ഗ്രാമം
== നീർകുന്നം ==



[[
ആലപ്പുഴ ജില്ലയിലേ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് നീർകുന്നം
ഭൂമിശാസ്ത്രം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തിലെ ചെറിയ ഗ്രാമമാണ് നീർകുന്നം .താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന വായനശാല നീർകുന്നതാണ് .ജനനി ഗ്രന്ഥശാല എന്നാണ് പേര് .തകഴിയുടെ ചെമ്മീൻ നോവലിൽ നീർകുന്നതിനെ കുറിച്ച് പറയുന്നുണ്ട് .അറബിക്കടലിനടുത്താണ് ഈ ഗ്രാമം .നാഷണൽ ഹൈവേ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട് .മൽസ്യത്തൊഴിലാളികൾ കടലിൽ നിന്നുള്ള മൽസ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്നു .ഹൈവേയുടെ കിഴക്കുവശം ചെറിയ തോതിൽ നെൽകൃഷിയും നടന്നുവരുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- എസ് .ഡി .വി .ജി .യു .പി.എസ് .നീർകുന്നം
- വണ്ടാനം മെഡിക്കൽ കോളേജ്

- പോസ്റ്റോഫീസ്
- കൃഷിഭവൻ
- വണ്ടാനം ഡെന്റൽ കോളേജ്
ആരാധനാലയങ്ങൾ
- രക്തേശ്വരി ക്ഷേത്രം
- കളരിദേവി ക്ഷേത്രം
- കളപ്പുരക്കൽ കണ്ടകർണക്ഷേത്രം
- മേരി ക്യുൻസ് ചർച് ,വണ്ടാനം
200മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ധർമ്മ ശാസ്‌ത്ര ക്ഷേത്രം ,മേരി ക്യുൻസ് ചർച് ,മസ്ജിദുൽഹിദായ മുസ്ലിം ജമാഅത്തെ പള്ളി
എന്നിവ നീർകുന്നം ഗ്രാമത്തിന്റെ മത സൗഹാർദ്ദത്തിന്റെ സൂചകങ്ങളാണ് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ് .ഡി.വി.ജി.യൂ .പി.എസ് നീർകുന്നം
- അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- അൽ ഇജാബ സെൻട്രൽ സ്കൂൾ
പ്രധാന വ്യക്തികൾ
ഡോക്ടർ കെ .ജി.പദ്മകുമാർ
അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ .നീർകുന്നം സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളാണ് ഇദ്ദേഹം .കല സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് .