ജി.എം.യു.പി.എസ്. അരിമ്പ്ര/എന്റെ വിദ്യാലയം
ചരിത്രം
1935 ൽ ഒരു പ്രൈവറ്റ് സ്ഥാപനമായി അരിമ്പ്ര വെളുത്തേടത്ത് പറമ്പിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു ഇത്. മോങ്ങം സ്വദേശിയായ സി.കെ.അലവിക്കുട്ടി ഹെഡ് മാസ്റ്ററായി പ്രവർത്തിച്ച സ്കുൂൾ ഒരു വർഷത്തിന് ശേഷം പുനസ്ഥാപിച്ചു. പിന്നീട് സ്കുൂൾ മുസ്ലിയാരങ്ങാടി സ്വദേശിയായ എം.സി മമ്മദ് മാസ്റ്റർ സ്ഥാനമേറ്റെടുത്തു. പിന്നീട് ഹാജിയാർ പടിയിലെ വലിയതൊടി പറമ്പിൽ പുതിയ സ്കുൂൾ കെട്ടിടത്തിനായി തറക്കല്ലിട്ടെങ്കിലും പണി തുടരാൻ പറ്റാത്ത അവസ്ഥ കാരണം ഒരു വാടക കെട്ടിടത്തിലേക്ക് സ്കുൂൾ പ്രവർത്തനം മാറ്റി. തുടർന്നുള്ള പ്രവർത്തനത്തിന് കെട്ടിട ഉടമയായ ഞാറക്കോടൻ അലവിക്കുട്ടി വളരെയധികം സഹായിച്ചു. കുഞ്ഞാലൻ കുട്ടി മാസ്റ്റർ ഹെഡ് മാസ്റ്ററായി പ്രവർത്തിച്ചു.