സാവിയോ എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ദേവഗിരി

സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ദേവഗിരി.


കോഴിക്കോട് നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ മെഡിക്കൽ കോളേജിനടുത്ത് ദേവഗിരിയാണ് എൻറെ സുന്ദരമായ ഗ്രാമം വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ആധുര സേവനരംഗത്തും ദേവഗിരി എന്നും ഉയർന്നുനിൽക്കുന്നു. എന്നും ദേവഗിരിയുടെ മുഖമുദ്രയാണ് കോഴിക്കോട് മെഡിക്കൽ കോളേജും, സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി എം ഐ സന്യാസ സഭയുടെ വിദ്യാഭ്യാസ സംരംഭവും.

ചരിത്രം

1950കളിൽ ഈ ഗ്രാമത്തിന്റെ പേര് 'കുറുക്കൻകുന്ന് 'എന്നായിരുന്നു വളരെ രസകരമായ ഈ പേരിൽ നിന്നും ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന പേരിട്ടത് ക്രാന്തദർശികളായ  സിഎംഐ വൈദികരായിരുന്നു. ഇവിടെ വിദ്യാഭ്യാസപരമായ മുന്നേറ്റം വന്നതോടുകൂടി എൻറെ ഗ്രാമം യഥാർത്ഥത്തിൽ ദൈവത്തിന്റെ ഗിരിയായി മാറ്റപ്പെടുകയായിരുന്നു. ആരോഗ്യമേഖലയിലെയും വിദ്യാഭ്യാസമേഖലയിലെയും ചരിത്രം തന്നെയാണ് ദേവഗിരിക്ക് എന്നും കൂടുതലായി പറയാനുള്ളത്.

കാലാവസ്ഥ

കോഴിക്കോട് ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം). മൺസൂണിന് മുമ്പുള്ള മംഗോ ഷവർ (വേനൽ മഴ-മൺസൂണിന് മുമ്പുള്ള മഴ) ഏപ്രിൽ മാസത്തിൽ നഗരത്തിൽ പതിക്കും. എന്നിരുന്നാലും മഴയുടെ പ്രാഥമിക ഉറവിടം തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആണ്. മഴ ജൂൺ ആദ്യവാരം ആരംഭിക്കുകയും സെപ്റ്റംബർ വരെ തുടരുകയും ചെയ്യുന്നു. ഒക്ടോബർ രണ്ടാം പകുതി മുതൽ നവംബർ വരെ ആരംഭിക്കുന്ന വടക്കു കിഴക്കൻ മൺസൂണിൽ നിന്ന് കാര്യമായ മഴ ലഭിക്കുന്നു.

ആരോഗ്യമേഖല

medical college

മലബാർ മേഖലയിലെ ഒരേയൊരു സർക്കാർ മെഡിക്കൽ കോളേജാണ് കോഴിക്കോട്‌ സർക്കാർ മെഡിക്കൽ കോളേജ്. 1957 മെയ്‌ 29-ൽ അന്നത്തെ കേരള ഗവർണ്ണരായിരുന്ന ഡോ. ബി. രാമകൃഷ്ണ റാവുവാണ് മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം നടത്തിയത്. മാതൃ-ശിശു ആര്യോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കായി മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് 1975 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റെര്നൽ ആൻഡ് ചൈൽഡ് ഹെൽത്ത്‌ (മാതൃ-ശിശു ആര്യോഗ്യ വിഭാഗം) ആരംഭിച്ചു. 1982-ലാണ് ഇതോടൊപ്പം ദന്തവിദ്യാലയം സ്ഥാപിതമാകുന്നത്. 1983-ലാണ് മാനസികാരോഗ്യ വിഭാഗം സ്ഥാപിതമാകുന്നത്.മെഡിക്കൽ കോളേജിൽ നിന്നും ഉദ്ദേശം ഏഴു കിലോമീറ്റർ അകലെ കുതിരവട്ടം എന്ന പ്രദേശത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് 1992ൽ തറകല്ലിട്ട ആശുപത്രി സമുച്ചയം 2006 ലാണ് പൂർത്തിയായത്. ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങൾ ആണ് ഇവിടെ ലഭ്യമായിട്ടുള്ളത്.

വിദ്യാഭ്യാസമേഖല

സെന്റ് ജോസഫ്സ് കോളേജ്

സെന്റ് ജോസഫ്സ് കോളേജിന്റെ മറ്റൊരു പേര് ദേവഗിരി കോളേജ് എന്നാണ്. കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ. കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ. യുജിസിയുടെ ‘നാക്’ (നാഷനൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) ഗ്രേഡിങ്ങിൽ രാജ്യത്തെ ആദ്യ എ ഡബിൾ പ്ലസ് നേടിയത് ദേവഗിരി കോളേജ് ആണ്. st, joseph college

സാവിയോ എച്ച്. എസ്സ്. എസ്സ്

ദൈവത്തിനും രാജ്യത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന സാവിയോ ഹയർ സെക്കന്ററി സ്കൂൾ സേവനത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു. 1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നു. രാജ്യത്തിന് സേവനം ചെയ്യുവാൻ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് സാവിയോ ഹയർ സെക്കന്ററി സ്കൂളിന്റെ ആത്യന്തിക ലക്ഷ്യം. savio

ആശകിരൻ

വിദ്യാഭ്യാസമേഖലയിൽ ഉയർന്നുനിൽക്കുന്ന ദേവഗിരി ബുദ്ധി വൈകല്യമുള്ള കുട്ടികൾക്കായുള്ള ആശാകരൻ സ്പെഷ്യൽ സ്കൂൾ കൊണ്ടും സമ്പന്നമാണ്. അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലുള്ള പദ്ധതികളാണ് ആശാൻ വഴി നടത്തുന്നത്. ashakiran

ദേവഗിരി പബ്ലിക് സ്കൂൾ

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി കുട്ടികളുടെ ഭാവി ഉറപ്പിക്കുന്നതിനായി സി.ബി.എസ്.ഇ സിലബസിൽ ഉന്നത ഗുണനിലവാരത്തോടെ പുതിയ

തലമുറകളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ദേവഗിരി പബ്ലിക് സ്കൂൾ. publicschool

ആരാധനാലയങ്ങൾ

ഈശ്വരസാന്നിധ്യം കുടികൊള്ളുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങളാൽ അനുഗ്രഹീതമാണ് ദേവഗിരി.

പൊതു സ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്

വിവിധ ബാങ്കുകൾ

മെഡിക്കൽ കോളേജ്

സ്കൂൾ

കോളേജ്

ഗതാഗതം

ഉന്നത നിലവാരത്തിലുള്ള ഗതാഗത സൗകര്യങ്ങൾ നല്ല റോഡുകൾ എപ്പോഴും ബസ് സർവ്വീസ്  ഏറ്റവും കൂടുതൽ ആളുകൾ ബസിനെയാണ്  ആശ്രയിക്കുന്നത്.

വഴികാട്ടി

കോഴിക്കോട് നഗരത്തിൽ നിന്ന് മാവൂർ റോഡിൽ 8 കി. മീറ്റർ.

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 8 കി മി. അകലം.