ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josephine v g (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ
വിലാസം
വെയ്ലൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Josephine v g




ചരിത്രം

1922-ല്‍ സ്ഥാപിക്കപ്പെട്ട മാധവവിലാസം എല്‍പി.സ്കൂളാണ് പിന്നീട് വെയ്ലൂര്‍ ഹൈസ്കൂളായത്.കോഴിമട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂള്‍ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ ശമ്പളം നല്‍കാന്‍ മാനേജുമെന്‍റിന് കഴിയാതായി.കാലക്രമത്തില്‍ ശമ്പളം ഉച്ചഭക്ഷണത്തില്‍ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1960-1961 കാലഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് ആ വര്‍ഷത്തില്‍ തന്നെ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.(ആദ്യ യു.പി.സ്കൂളില്‍ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ അധ്യാപികയാണ്).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് സര്‍ക്കാര്‍ എജന്‍സികളുടെ സഹായത്തില്‍ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി 1984-ല്‍വെയ്ലൂര്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ശ്രീ.നജീബ്(കേരളത്തിലെ അറിയപ്പെടുന്ന വ്യവസായി.ഡോക്ടര്‍.സഹദുള്ള (കിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍), ഡോക്ടര്‍.കസ്തൂരി, ഡോക്ടര്‍.പ്രസാദ്,ഡോകടര്‍.പ്രകാശ്(കാര്‍ഡിയോളജിസ്റ്റ്,അമൃത ഹോസ്പിറ്റല്‍), ശ്രീ.ശിവദാസന്‍ ​ഐ.എ ആന്‍റ് എ .എസ്(റിട്ട.റെയില്‍വേ മാനേജര്‍),അഡ്വ.സതികുമാര്‍.പ്രെഫ.. കിളിമാനൂര്‍ രമാകാന്തന്‍

=വഴികാട്ടി

{{#multimaps: 8.6289736,76.8293476 | zoom=12 }}