കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കുടിയേറ്റ ഗ്രാമമാണ് പടത്തുകടവ്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരുടെ നാടാണ് ഇത്.മലബാർ കുടിയേറ്റം തുടങ്ങി ഏറെ വൈകാതെ തന്നെ  പടത്തുകടവ്  പ്രദേശവും കുടിയേറ്റക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.1938 ൽ പ്രദേശത്ത് കൂടുതൽ കുടിയേറ്റക്കാരെ എത്തുകയും താമസിക്കുകയും ചെയ്തു. 1948 ജനുവരി 12ന്  മദ്രാസ് സർക്കാരിന്റെ അംഗീകാരമുള്ള     ഹോളി ഫാമിലി എലിമെന്ററി സ്കൂൾ സ്ഥാപിതമായി. 1956 ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1983ൽ  ഹൈസ്കൂളും  2014 ഹയർസെക്കൻഡറി സ്കൂളും സ്ഥാപിതമായി.  പ്രശസ്തമായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട്  ഈ പ്രദേശത്തിന്റെ  ഭാഗമാണ്. കേരളത്തിലെ പ്രശസ്തമായ ജലസേചന പദ്ധതിയായ കുറ്റ്യാടി  ഡാം  സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തോട് ചേർന്നാണ്. ജലസേചന കനാലുകൾ നിറഞ്ഞ പ്രദേശമാണ് ഇത്. പ്രകൃതി രമണീയതയുടെ  സുഗന്ധം പേറുന്ന  പടത്തുകടവ് ഗ്രാമീണ സൗന്ദര്യത്തിന്റെ  നേർസാക്ഷ്യമാണ്

ഹോളി ഫാമിലി ഹൈസ്കൂൾ
ഹോളി ഫാമിലി ചർച്ച്