കരുവാരകുണ്ട്

ആമുഖം

ഭൂമിശാസ്ത്രം:

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് (KERALA STATE LAND USE BOARD) പ്രസിദ്ധീകരിച്ച LAND RESOURCES OF KERALA എന്ന പുസ്തകത്തിൽ കരുവാരകുണ്ട് ഉൾപ്പെടുന്ന പശ്ചിമഘട്ട താഴ് വാര ഭൂമിയെ 'മലനാട്' എന്ന ഗണത്തി ലാണ് എണ്ണിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമാണിത്. സമുദ്ര നിരപ്പിൽനിന്ന് 1500 അടി ഉയരത്തിലാണ് കിടപ്പ്. ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽപെട്ട പുതൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗം തുവ്വൂർ പഞ്ചായത്തും തെക്ക് ഭാഗം പാലക്കാട് ജില്ലയിലെ അലനല്ലൂർ, മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തുകളും അതിരിടുന്നു. വടക്കുഭാഗത്ത് കാളികാവ് ഗ്രാമപഞ്ചായത്ത്.


ലോകത്ത് തന്നെ അത്യപൂർവമായ പത്ത് ജൈവ വൈവിധ്യ കേന്ദ്ര (Biodeversity hotspot)ങ്ങളിൽ ഒന്നായ പശ്ചിമഘട്ട (Western Ghats) മലനിരകളുടെ അകിടിൽ സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ നാടിനെ വേറിട്ടു നിർത്തുന്നത്.


മൊത്തം വിസ്തൃതിയുടെ 38 ശതമാനവും മലയും കുന്നും താഴ്വാരങ്ങളുമാണ്. നാടിന്റെ സംസ്കാരവും സാമൂഹിക ജീവിതവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉറവെടുക്കുന്ന ഒലിപ്പു ഴയുടെയും കല്ലമ്പുഴയുടെയും സാന്നിധ്യമാണ്. ഗ്രാമത്തിന്റെ കാർഷിക ഗാത്രത്തിന്റെ രക്തധമനികളായ ഒലിപ്പുഴയും കല്ലമ്പുഴയും കുടിവെള്ളത്തിന്റെ ഉറവിടങ്ങൾ കൂടിയാണ്. ഇവയുടെ നീർത്തടമാണ് പഞ്ചായത്തിന്റെ 60 ശതമാനം ഭൂവിഭാഗവും.

ശ്രദ്ധേയരായ വ്യക്തികൾ

എഴുത്തുകാർ Thump|NOUSHAD PUNCHA നൗഷാദ് പുഞ്ച


അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, എന്ന നിലയിൽ പ്രശസ്തനായ കവിയാണ് നൗഷാദ് പുഞ്ച. മാധ്യമം, ചന്ദ്രിക, സുപ്രഭാതം പത്രങ്ങളിൽ കഥ, ലേഖനം, അഭിമുഖം എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പ്,ചന്ദ്രിക ആഴ്ചപ്പതിപ്പ്, സന്തുഷ്ട കുടുംബം മാസിക , കുരുന്നു മാസിക ,സത്യധാര, ദ്വൈവാരിക പുഞ്ചയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാതയോരത്ത്, അർത്ഥന,കല്ലുപെൻസിൽ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. പര്യായമാല, മലയാളത്തിലെ കവിത്രയങ്ങൾ എന്നിവ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.ഗസൽ, ലളിതഗാനം ,ഭക്തിഗാനം തുടങ്ങിയവയിലും സാന്നിധ്യം മറിയിച്ചു അമരമ്പലം പഞ്ചായത്തിലെ പുഞ്ചയിൽ ജനിച്ചു.

ജി. സി. കാരയ്ക്കൽ

ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്‌സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു.

പൊതുസ്ഥാപനങ്ങൾ

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്  

1954 ൽ ആണ് കരുവാരകുണ്ട് ഗ്രാമപ ഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. പുന്നക്കാട് സർക്കാർ എൽ.പി. സ്‌കൂളിൽവെച്ച് കൈപൊക്കി വോട്ടുചെ യ്‌ത്‌ പൊറ്റയിൽ കുഞ്ഞിമൊയ്‌തീൻ മു സ്‌ലിയാർ (കരുവാരകുണ്ട്), പെരുമണ്ണിൽ ചേക്കുണ്ണി ഹാജി (കിഴക്കേതല), കൈപ്പുള്ളി മൊയ്ത‌ീൻ സാഹിബ് (തരിശ്), വട്ടപറമ്പിൽ കുഞ്ഞുണ്ണി ഹാജി (പുൽവെട്ട), എം.പി. കുഞ്ഞാപ്പ കുരിക്കൾ (പുന്നക്കാട്), ഒ.എം. മാനു തങ്ങൾ (കേമ്പിൻകുന്ന്) എന്നിവർ മുസ്ലിം ലീഗ് മെമ്പർമാരായും പുളാംപ റമ്പൻ മുഹമ്മദ് (കമ്യൂണിസ്‌റ്റ്), ശങ്കുണ്ണി നായർ (കോൺഗ്രസ്) മെമ്പർമാരായും തെ രഞ്ഞെടുക്കപ്പെട്ടു. 1954 ഡിസംബർ ആറാം തിയ്യതി കുഞ്ഞിമൊയ്‌തീൻ മുസ്‌ലിയാർ പ്രസിഡന്റായും ചേക്കുണ്ണി ഹാജി വൈസ് പ്രസിഡന്റായും അധികാരമേറ്റു.

1963 ലെ ഗ്രാമപഞ്ചാ യത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും മാർക്സി സ്‌റ്റ് പാർട്ടിയും ഒരുമിച്ച് മുന്നണിയായി മത്സരിച്ചു. ഒന്നൊഴികെ എല്ലാ സീറ്റുകളും മുന്നണി നേടു കയുണ്ടായി. തെക്കേതിൽ കുഞ്ഞിമുഹമ്മദ് എന്ന ഇപ്പുഹാജി (മുസ്ലിംലീഗ്) പ്രസിഡന്റും സി. മുഹമ്മദ് എന്ന നാണി (കമ്യൂണി സ്‌റ്റ്) വൈസ് പ്രസിഡന്റു മായി അധികാരമേറ്റു.

ഗവ: ആയുർവേദ ഡിസ്പെൻസറി

  കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ദീർഘകാലം പുന്നക്കാട്ടെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പുന്നക്കാട് 20-ാം വാർഡിൽ മിനിസ്റ്റേഡിയത്തിനും മോഡൽ സ്‌കൂളിനും സമീപം വിപു ലമായ രീതിയിൽ സ്വന്തം കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. വിവിധ കാലങ്ങളിൽ ഡോ. പി കമലം, ഡോ. ഇ. ജാനകി, ഡോ. കെ ഗോവിന്ദൻ, ഡോ. വി.ടി മുകു ന്ദൻ, ഡോ. ശിവശങ്കരൻ, ഡോ. ഓമന, ഡോ. നിർമല ജോൺ, ഡോ. ജാസ്മ‌ി എം മുഹമ്മദ്, ഡോ. സരിത വി.എൻ എന്നിവർ സേവനം ചെയ്തു. നിലവിൽ ഡോ. നിഷാന എൻ.കെയാണ് മെഡിക്കൽ ഓഫീസർ.

പ്രാ യമേറിയവർക്കാണ് പഞ്ചായത്തിന്റെ ഈ പദ്ധതികൊണ്ട് വലിയ ഗുണമുണ്ടായത്. സ്‌ഥാപിത കാലം മുതൽ ഡോ. സാബിറ കെ.പിയാണ് ഇവിടെ മെഡിക്കൽ ഓഫീസർ. ഗവ: ആയുർവേദ ഡിസ്പെൻസറി കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം

പ്രധാന ആരാധനാലയങ്ങൾ
  1. ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത് താമരശ്ശേരി രൂപതക്കു കീഴിൽ കരുവാരകുണ്ട് കണ്ണത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച്. റോമൻ കത്തോലിക വിഭാഗത്തെയാണ് ഈ ചർച്ച് പ്രതിനിധീകരിക്കുന്നത്. 1970 ലാണ് ഈ പള്ളിക്ക് തറക്കല്ലിടപ്പെട്ടത്. 1972 ഡിസംബറിൽ പ്രഥമ ദിവ്യബലിയയർപ്പണം നടന്നു. 1973 ഏപ്രിൽ മാസത്തിൽ ആണ് ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഫാദർ സെബാസ്റ്റ‌്യൻ പുളിന്താനമായിരുന്നു പ്രഥമ പള്ളി വികാരി. നിലവിൽ ഏകദേശം 310 കുടുംബങ്ങൾ  ഈ പള്ളിക്കു കീഴിലുണ്ട്. പള്ളിക്കു കീഴിൽ കോൺഗ്രിഗേഷൻ ഓഫ് സി‌സ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാർട്ട് സ്‌ഥാപനം നടന്നു വരുന്നു.
  2. നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട് ദാറുനജാത്ത് ഇസ്ലാമിക് സെൻ്റർ കീഴിൽ  DNOUP സ്കൂൾ പരിസരത്ത് കേന്ദ്ര ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്. ഈ പള്ളിക്ക് കീഴിൽ 230 ഓളം വീടുകൾ ഉണ്ട്.
  3. വിഷ്ണു - ശിവൻ ക്ഷേത്രം കരുവാരകുണ്ട് പഞ്ചായത്ത്, പുന്നക്കാട്, സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വിഷ്‌ണു-ശിവൻ ക്ഷേത്രം. ഏകദേശം രണ്ടായിരം വർഷം പഴക്കം കണക്കാക്കപ്പെടുന്നു. മഹാഭാരത പര്യടനത്തിൽ കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് കുന്തീ ദേവിയും മക്കളായ പഞ്ചപാണ്ഡവരും ദേശന്തര സഞ്ചാരത്തിൽ ഇവിടെയും വന്ന് വസിച്ചിരുന്നു എന്ന് വി ശ്വാസികൾ കരുതുന്നു. ഒരു രാത്രി അവർ ഇവിടെ ഭവനമാക്കി മാറ്റിയതിനാൽ ആണത്രേ ഈ  സ്ഥലം ഭവനംപറമ്പെന്ന് പേരുവന്നത്.

പൊതു സ്ഥാപനങ്ങൾ

മൃഗാശുപത്രി

1970 ന്റെ അവസാനത്തിൽ വണ്ടൂർ എൻ ഇ എസ് ബ്ലോക്കിനു കീഴിൽ വെറ്റിനറി സബ് സെന്ററായി തുടക്കം കുറിച്ചു കൃത്യമ ബീജാദാനമായിരു ന്നു തുടക്ക കാലത്ത് മുഖ്യസേവനം പൗരപ്രമുഖനായ എം.എൻ നമ്പൂതിരി നൽകിയ സ്‌ഥലത്ത്, 1980 ൽ സബ് സെന്റർ വെറ്റിനറി ഡിസ്പെൻസറി യായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു ഡോ. തങ്കച്ചനായിരുന്നു പ്രഥമ വെറ്റിനറി സർജൻ ഡോ മൂത്യൂസ്, ഡോ അരുൺ കുമാർ, ഡോ സജീവ് കുമാർ. ഡോ കണ്ണൻ ഡോ സജീവ് കുമാർ എന്നി വർ ഇവിടെ സർജൻമാരായിരുന്നു നിലവിൽ ഡോ അൻവറാണ് വെറ്റിനറി സർജൻ. 48563