ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരുവാരകുണ്ട്

ആമുഖം

ഏറനാടിന്റെ ഗരിമയെ വാനോളമുയർത്തിയ ഇശലുകളുടെ നായകൻ ഒ.എം ന് ജൻമം നൽകിയ കരുവാരകുണ്ട്......

ഗീതയിലെ ഗീതകങ്ങൾ ഉണർത്തുപാട്ടാകുന്ന, ദീനിന്റെ ധ്യാനങ്ങൾ ധന്യമായ് പുണരുന്ന, അയൽക്കാരനെ സ്നേഹിക്കണമെന്ന സുവിശേഷം വിശേഷമാവുന്ന ..... മതേതരത്വത്തിന്റെ , മതമെ മത്രിയുടെ വെൺപിറാക്കൾ ശാന്തി മന്ത്രം പൊഴിക്കുന്ന ... കൂമ്പൻ മലകൾ കഥയുടെ കന്നിനിലാവ് തീർക്കുന്ന കടം കഥകളുടെ നാട് കരുവാരക്കുണ്ട്.

കവിതയുടെ കഥകളി നടത്തി കഥനത്തിന്റെ കാഥികനായി , കരുവാരൂണ്ടിന്റെ ഹൃദയ വേദിയിൽ ഏകാഠഗനാടകം നടത്തിയ അഭിനവ ഗുരു ശ്രീ കെ.ടി. മാനു മുസ്‌ല്യാർ നിരാലം തയുടെ നീർക്കണങ്ങളിൽ പ്രത്യാശയുടെ, ആലംബത്തിന്റെ , അരുണകിരണമായവൻ..... കദനത്തിൽ കരിഞ്ഞ കുഞ്ഞു കതിരുകൾക്ക് കാലപ്പൊരുളായ് വന്ന് മൃതസഞ്ജീവനി പകർന്ന വിപ്ലവവാചി ..... അറബിപ്പാട്ടിലെ അരുണരനും അനാഥന്റെ അത്താണിയുമായിരുന്ന ജ്ഞാന സമ്രാട്ട് ....ഇങ്ങനെ കരുവാരകുണ്ടിന്റെ കാലദലങ്ങളിൽ പാരിജാതത്തിന്റെ നിത്യ നിതാന്ത ഗന്ധം പരത്തിയ അഭിമതർ ഏറെ..... മണ്ണും , വീണ്ണും ഒരുപോലെ അഴകിന്റെയും അലിവിന്റെയും അനുപ്പല്ലവികളാവുമ്പോൾ കരുവാരകുണ്ടിലൂടെ ഏറനാട് ചിരിക്കയാണ് കാലത്തെ ജയിച്ച ചിരി ആ ചിരിയിൽ നിറവിന്റെ ചാരിതാർഥ്യവും നിനവിന്റെ നാട്യവും നിറയുന്നത് കാണാം അതെ നാദങ്ങളുടെവിസ്മയം തീർക്കുന്ന നജാത്ത് പുന്നക്കാടിന്റെ യശസ്സിന് മറ്റൊരു പൊൻതൂവലാണ് സമാനതകൾ ഇല്ലാത്ത അറിവിന്റെ കൊടുമുടി തൊട്ട് അഹേ, രാത്രം അക്ഷര സ്നേഹികൾക്ക് അക്ഷരഖനിയായ് വിളങ്ങി നിൽക്കുന്ന നജാത്ത് ... കാലം മിഴി തുറക്കുന്നു നജാത്തിലൂടെ ..'' ഇത് തന്നെയല്ലേ നാം മിഴിനട്ടിരുന്ന അനുപമ നേരവും ..''

അതെ കാലം സാക്ഷി ...... എല്ലാത്തിനും :


River
Rubber

ഭൂമിശാസ്ത്രം:

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് (KERALA STATE LAND USE BOARD) പ്രസിദ്ധീകരിച്ച LAND RESOURCES OF KERALA എന്ന പുസ്തകത്തിൽ കരുവാരകുണ്ട് ഉൾപ്പെടുന്ന പശ്ചിമഘട്ട താഴ് വാര ഭൂമിയെ 'മലനാട്' എന്ന ഗണത്തി ലാണ് എണ്ണിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമാണിത്. സമുദ്ര നിരപ്പിൽനിന്ന് 1500 അടി ഉയരത്തിലാണ് കിടപ്പ്. ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽപെട്ട പുതൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗം തുവ്വൂർ പഞ്ചായത്തും തെക്ക് ഭാഗം പാലക്കാട് ജില്ലയിലെ അലനല്ലൂർ, മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തുകളും അതിരിടുന്നു. വടക്കുഭാഗത്ത് കാളികാവ് ഗ്രാമപഞ്ചായത്ത്.


ലോകത്ത് തന്നെ അത്യപൂർവമായ പത്ത് ജൈവ വൈവിധ്യ കേന്ദ്ര (Biodeversity hotspot)ങ്ങളിൽ ഒന്നായ പശ്ചിമഘട്ട (Western Ghats) മലനിരകളുടെ അകിടിൽ സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ നാടിനെ വേറിട്ടു നിർത്തുന്നത്.


മൊത്തം വിസ്തൃതിയുടെ 38 ശതമാനവും മലയും കുന്നും താഴ്വാരങ്ങളുമാണ്. നാടിന്റെ സംസ്കാരവും സാമൂഹിക ജീവിതവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉറവെടുക്കുന്ന ഒലിപ്പു ഴയുടെയും കല്ലമ്പുഴയുടെയും സാന്നിധ്യമാണ്. ഗ്രാമത്തിന്റെ കാർഷിക ഗാത്രത്തിന്റെ രക്തധമനികളായ ഒലിപ്പുഴയും കല്ലമ്പുഴയും കുടിവെള്ളത്തിന്റെ ഉറവിടങ്ങൾ കൂടിയാണ്. ഇവയുടെ നീർത്തടമാണ് പഞ്ചായത്തിന്റെ 60 ശതമാനം ഭൂവിഭാഗവും.

കരുവാരകുണ്ട് ടൂറിസം

കേരള കുണ്ട്‌

കേരള കുണ്ട്‌

മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദർശിച്ചത് 35,000 സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്.ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകർഷണം. തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല.ഒലിപ്പുഴയുടെ ഉൽഭവമാണ് കൽകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവുംസുഖകരം. മൂന്നു കിലോമീറ്ററോളം ടാർ ചെയ്തറോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കൽകുണ്ട് അട്ടിയിൽ എത്തിയാൽ റോഡിന്കുറുകെ കാട്ടരുവി ഒഴുകുന്നു. ഇവിടെവാഹനം നിർത്തി വെള്ളച്ചാട്ടം ആരംഭിക്കുന്നസ്ഥലത്തേക്ക് നടക്കാം. ടാർ ചെയ്ത റോഡ്കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റം. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തിൽ നിന്നും വെള്ള താഴേക്ക് പതിക്കുന്നു.സമുദ്ര നിരപ്പിൽ നിന്നും 1350 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്.

ചേറുമ്പ് ഇക്കോ വില്ലേജ്

ചേറുമ്പ് ഇക്കോ വില്ലേജ്

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ, കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപ്പുഴയുടെ തീരത്ത്, മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്.പാർക്കിനോടൊപ്പം കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ടിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്

കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. 2.70 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. രണ്ടാം ഘട്ട പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.


ശ്രദ്ധേയരായ വ്യക്തികൾ

സജ്ജാദ്

sajjad

നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ.

ത്രിപുരയിലെ നോർത്ത് ത്രിപുര ജില്ലയുടെ അസിസ്റ്റന്റ് കളക്ടറാണ് സജ്ജാദ്.

കരുവാരകുണ്ട് ഗവ .ഹൈസ്കൂൾ അധ്യാപകനായിരുന്ന പാറമ്മൽ അബ്ദുറഹ്മാൻ സുല്ലമിയുടെ മകനായി 1992 ൽ ജനിച്ചു . പുൽവെട്ട ജി.എൽ.പി സ്കൂൾ .പാണ്ടിക്കാട് ജി.എൽ.പി സ്കൂൾ മലപ്പുറം നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നേടി .ഫാറൂഖ് കോളേജിൽ നിന്നും ഡിഗ്രിയും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി യും കരസ്ഥമാക്കിയ സജ്ജാദ് 2019 ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 390 ആം റാങ്ക് നേടി ചരിത്രത്തിൽ ഇടം പിടിച്ചു.

കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്.

രാജൻ കരുവാരകുണ്ട്

Rajan karuvarakundu

മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട് ജി.എച്ച്.എസ്  എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന് പ്രധാനാദ്ധ്യാപകനായി   2019 മാർച്ചിൽ വിരമിച്ചു.ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളുത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. അദ്ധ്യാപക കലാ സാഹിത്യവേദി സംസ്ഥാന ചെറുകഥ അവാർഡ്, അംബേദ്കർ നാഷണൽ അവാർഡ് ( ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി ന്യൂ ഡൽഹി ) എന്നിവ നേടിയിട്ടുണ്ട്.

നൗഷാദ് പുഞ്ച

നൗഷാദ് പുഞ്ച

അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, എന്ന നിലയിൽ പ്രശസ്തനായ കവിയാണ് നൗഷാദ് പുഞ്ച. മാധ്യമം, ചന്ദ്രിക, സുപ്രഭാതം പത്രങ്ങളിൽ കഥ, ലേഖനം, അഭിമുഖം എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പ്,ചന്ദ്രിക ആഴ്ചപ്പതിപ്പ്, സന്തുഷ്ട കുടുംബം മാസിക , കുരുന്നു മാസിക ,സത്യധാര, ദ്വൈവാരിക പുഞ്ചയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാതയോരത്ത്, അർത്ഥന,കല്ലുപെൻസിൽ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. പര്യായമാല, മലയാളത്തിലെ കവിത്രയങ്ങൾ എന്നിവ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.ഗസൽ, ലളിതഗാനം ,ഭക്തിഗാനം തുടങ്ങിയവയിലും സാന്നിധ്യം മറിയിച്ചു അമരമ്പലം പഞ്ചായത്തിലെ പുഞ്ചയിൽ ജനിച്ചു.




ജി. സി. കാരയ്ക്കൽ

ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്‌സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു.

കാർഷിക വിളകൾ

ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു. പറമ്പുകളിൽ ഇടവിളയായി ചാമ, രാഗി, എള്ള്, പയർ എന്നീ ധാന്യങ്ങളും കിഴങ്ങു വർഗങ്ങളായ ചേന, ചേമ്പ്, കാവത്ത്, മുക്കിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്കൾ, ചെറുകിഴങ്ങ്, നടുതലകിഴങ്ങ് എന്നിവയും വാഴ, പൂള, ചക്കരച്ചേമ്പ് എന്നിവയും വ്യാപകമായി കൃഷി ചെയ്തു.

നെൽകൃഷി

ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു.

കപ്പക്കിഴങ്ങ് കൃഷി

തിരുവിതാകൂർ കുടിയേറ്റം ചർച്ച ചെയ്യുമ്പോൾ, പൂള(കപ്പ)യുടെ കഥ അല്ലെങ്കിൽ കരുവാരകുണ്ടിന്റെ പൂള മാഹാത്മ്യം പറയാതിരുന്നു കൂട. കുടിയേറ്റത്തോടെയാണ് മുന്തിയ ഇനം പൂള കരുവാരകുണ്ടിലെത്തിയത്. അത് കൃഷി ചെയ്ത് പുറം നാടുകളിലെത്തിക്കാൻ കുടിയേറ്റക്കാർക്കു കഴിഞ്ഞു. കരുവാരകുണ്ടിൽ നിന്നുള്ള പൂള പുന്നക്കാട്, പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ പോലെയുള്ള മാർ > ക്കറ്റുകളിലേക്ക് കയറ്റി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു.

വാഴ കൃഷി

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാൻ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തിൽ താഴ്ത്തി വച്ചിരുന്നാൽ അതിൽ പുഴുക്കളുണ്ടെങ്കിൽ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

പൊതുസ്ഥാപനങ്ങൾ

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്

1954 ൽ ആണ് കരുവാരകുണ്ട് ഗ്രാമപ ഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. പുന്നക്കാട് സർക്കാർ എൽ.പി. സ്‌കൂളിൽവെച്ച് കൈപൊക്കി വോട്ടുചെ യ്‌ത്‌ പൊറ്റയിൽ കുഞ്ഞിമൊയ്‌തീൻ മു സ്‌ലിയാർ (കരുവാരകുണ്ട്), പെരുമണ്ണിൽ ചേക്കുണ്ണി ഹാജി (കിഴക്കേതല), കൈപ്പുള്ളി മൊയ്ത‌ീൻ സാഹിബ് (തരിശ്), വട്ടപറമ്പിൽ കുഞ്ഞുണ്ണി ഹാജി (പുൽവെട്ട), എം.പി. കുഞ്ഞാപ്പ കുരിക്കൾ (പുന്നക്കാട്), ഒ.എം. മാനു തങ്ങൾ (കേമ്പിൻകുന്ന്) എന്നിവർ മുസ്ലിം ലീഗ് മെമ്പർമാരായും പുളാംപ റമ്പൻ മുഹമ്മദ് (കമ്യൂണിസ്‌റ്റ്), ശങ്കുണ്ണി നായർ (കോൺഗ്രസ്) മെമ്പർമാരായും തെ രഞ്ഞെടുക്കപ്പെട്ടു. 1954 ഡിസംബർ ആറാം തിയ്യതി കുഞ്ഞിമൊയ്‌തീൻ മുസ്‌ലിയാർ പ്രസിഡന്റായും ചേക്കുണ്ണി ഹാജി വൈസ് പ്രസിഡന്റായും അധികാരമേറ്റു.

1963 ലെ ഗ്രാമപഞ്ചാ യത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും മാർക്സി സ്‌റ്റ് പാർട്ടിയും ഒരുമിച്ച് മുന്നണിയായി മത്സരിച്ചു. ഒന്നൊഴികെ എല്ലാ സീറ്റുകളും മുന്നണി നേടു കയുണ്ടായി. തെക്കേതിൽ കുഞ്ഞിമുഹമ്മദ് എന്ന ഇപ്പുഹാജി (മുസ്ലിംലീഗ്) പ്രസിഡന്റും സി. മുഹമ്മദ് എന്ന നാണി (കമ്യൂണി സ്‌റ്റ്) വൈസ് പ്രസിഡന്റു മായി അധികാരമേറ്റു.

ഗവ: ആയുർവേദ ഡിസ്പെൻസറി

ഗവ: ആയുർവേദ ഡിസ്പെൻസറി

കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ദീർഘകാലം പുന്നക്കാട്ടെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പുന്നക്കാട് 20-ാം വാർഡിൽ മിനിസ്റ്റേഡിയത്തിനും മോഡൽ സ്‌കൂളിനും സമീപം വിപു ലമായ രീതിയിൽ സ്വന്തം കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. വിവിധ കാലങ്ങളിൽ ഡോ. പി കമലം, ഡോ. ഇ. ജാനകി, ഡോ. കെ ഗോവിന്ദൻ, ഡോ. വി.ടി മുകു ന്ദൻ, ഡോ. ശിവശങ്കരൻ, ഡോ. ഓമന, ഡോ. നിർമല ജോൺ, ഡോ. ജാസ്മ‌ി എം മുഹമ്മദ്, ഡോ. സരിത വി.എൻ എന്നിവർ സേവനം ചെയ്തു. നിലവിൽ ഡോ. നിഷാന എൻ.കെയാണ് മെഡിക്കൽ ഓഫീസർ.

പ്രാ യമേറിയവർക്കാണ് പഞ്ചായത്തിന്റെ ഈ പദ്ധതികൊണ്ട് വലിയ ഗുണമുണ്ടായത്. സ്‌ഥാപിത കാലം മുതൽ ഡോ. സാബിറ കെ.പിയാണ് ഇവിടെ മെഡിക്കൽ ഓഫീസർ. ഗവ: ആയുർവേദ ഡിസ്പെൻസറി കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം

മൃഗാശുപത്രി

1970 ന്റെ അവസാനത്തിൽ വണ്ടൂർ എൻ ഇ എസ് ബ്ലോക്കിനു കീഴിൽ വെറ്റിനറി സബ് സെന്ററായി തുടക്കം കുറിച്ചു കൃത്യമ ബീജാദാനമായിരു ന്നു തുടക്ക കാലത്ത് മുഖ്യസേവനം പൗരപ്രമുഖനായ എം.എൻ നമ്പൂതിരി നൽകിയ സ്‌ഥലത്ത്, 1980 ൽ സബ് സെന്റർ വെറ്റിനറി ഡിസ്പെൻസറി യായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു ഡോ. തങ്കച്ചനായിരുന്നു പ്രഥമ വെറ്റിനറി സർജൻ ഡോ മൂത്യൂസ്, ഡോ അരുൺ കുമാർ, ഡോ സജീവ് കുമാർ. ഡോ കണ്ണൻ ഡോ സജീവ് കുമാർ എന്നി വർ ഇവിടെ സർജൻമാരായിരുന്നു നിലവിൽ ഡോ അൻവറാണ് വെറ്റിനറി സർജൻ

കൃഷിഭവൻ

1987ലാണ് കരുവാരകുണ്ടിൽ കൃഷി ഭവൻ സ്‌ഥാപിക്കുന്നത് നിലവിൽ ഗ്രാമപഞ്ചായത്തിന്റെ ഘടക സ്‌ഥാപന മായ കൃഷിഭവൻ വിവിധ സേവനങ്ങൾ കർഷകർക്കു നൽകി വരുന്നു സമീപ കാലത്താണ് കൃഷിഭവൻ പഞ്ചായ ത്തിനു കീഴിലെ ഘടക സ്‌ഥാപനമാ കുന്നത് പഞ്ചായത്ത് ഓഫീസിനോടു തൊട്ടുരുമ്മി നിൽക്കുന്നതിനാൽ പൊ തുജനങ്ങൾക്ക് കൃഷി ഭവന്റെ സേവനം എളുപ്പത്തിൽ ലഭ്യമാകുന്നു. കെ.കെ. ഷബാസ് ബീഗമാണ് നിലവിലെ കൃഷി ഓഫീസർ.


.

പൊതുവിതരണ കേന്ദ്രം

പൊതുവിതരണ കേന്ദ്രം

സ്വതന്ത്ര്യാനന്തരം സർക്കാർ വക സാധാരണക്കാർക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന സംവിധാനം നിലവിലുണ്ടായിരുന്നി ല്ലെങ്കിലും ഘട്ടംഘട്ടമായി ചെറിയ തോതിൽ അത് വളർന്നു വന്നു. കരുവാരകുണ്ടിൽ അതിന്  നേന്ത്യ ത്യം നൽകിയവരിൽ പാലഞ്ചേരി മൊയ്തീൻ മൊല്ല അമ്പാട്ടു പറമ്പിൽ സൈതാലി ഹാജി തുടങ്ങിയവരുണ്ടായിരുന്നു.

     ഇടക്കാലത്ത് മഞ്ചേരി പി. സി. സി സൊസൈറ്റി മുഖേനയും പിന്നീട് കരുവാരക്കുണ്ട് സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ പൊതു വിതരണ സംവിധാനം നടന്നു.

          പുന്നക്കാട്ടെ മുസ്തഫ കുരിക്കൾ, മഞ്ഞക്കണ്ടൻ കുഞ്ഞിപ്പു തുടങ്ങിയവർ ഒരു കാലത്തെ അറിയ പ്പെട്ട റേഷൻ വ്യാപാരികൾ ആയിരുന്നു. പിന്നീട് റേഷൻ കടകൾ കേരള സിവിൽ സപ്ലേ വകുപ്പിന് കീഴിൽ വന്നു. നിലവിൽ കരുവാരകുണ്ട് പഞ്ചായത്തിൽ 15 പൊതു വിതരണ കേന്ദ്രങ്ങളുണ്ട്.

തപാൽ ഓഫീസ്

തപാൽ ഓഫീസ്

ആധുനിക പോസ്റ്റൽ സംവിധാനം വരുന്നതിനുമുമ്പ് അഞ്ചൽ സംവി ധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. അഞ്ചൽ എന്നാൽ തപാൽ എന്നാണ് വിവ ക്ഷിക്കുന്നത്. സന്ദേശവാഹകൻ, ദൈവദൂ തൻ എന്നെല്ലാം അർത്ഥമുള്ള ആഞ്ചെലസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. കമ്പിതപാലും കത്തെഴുത്തും പേജർ സംവിധാനവും വരുന്നതിനു മുമ്പ് മറ്റിടങ്ങളിലുള്ളതു പോലെ കരുവാരകുണ്ടിലും അഞ്ചലോട്ടം തന്നെയായിരുന്നു ഉണ്ടായിരുന്നത്. തപാൽ ഉരുപ്പടികൾ കൊണ്ട് ഓടുന്നയാളെ അഞ്ച ലോട്ടക്കാരൻ എന്നാണ് വിളിച്ചിരുന്നത്. ഉരുപ്പടിക്കെട്ട് ഏറ്റുവാങ്ങി കച്ചേരിയിൽ ഏൽപിക്കുന്ന ആൾ അഞ്ചൽക്കാരൻ എന്നു മായിരുന്നു അറിയപ്പെട്ടിരുന്നത്.കാളികാവിൽ നിന്ന് മണി കിലുക്കി ഓടിവരുന്ന അഞ്ച ലോട്ടക്കാരന്റെ കാഴ്ച 1950 കൾ വരെ കരുവാരകുണ്ടിന്റെ തപാൽ ഓർമയാണ്. കത്തുകൾ എഴുതിയ കാർഡുകളും കവറുകളും മാത്രമായിരുന്നു അന്നത്തെ അഞ്ചലോട്ടക്കാരൻ്റെ വാഹക വസ്തുക്കൾ. പാർസൽ സംവിധാനങ്ങളോ മറ്റോ അക്കാലത്ത് അന്യമായിരുന്നു.

കാളികാവ്, കരുവാരകുണ്ട്, തുവ്വൂർ, പാണ്ടിക്കാട്, മഞ്ചേരി റൂട്ടിലായിരുന്നു ഈ ഭാഗ ത്തെ പ്രധാന അഞ്ചലോട്ടം നടന്നിരുന്നത്. 1951 ൽ ഈ സംവിധാനം ഇന്ത്യൻ കമ്പി തപാൽ വകുപ്പിൽ ലയിച്ചതോടെ കരുവാരകുണ്ടിലും അഞ്ചലോട്ടം അസ്‌തമിച്ചു അങ്ങനെയാണ് കരുവാരകുണ്ടിൽ ആദ്യമായി തപാൽ സംവിധാനം നിലവിൽ വന്നത്. പുന്നക്കാടാണ് ഇവിടത്തെ പ്രഥമ പോസ്‌റ്റേഫീസ്.

കരുവാരകുണ്ട് പോസ്റ്റോഫീസിനു കീഴിലെ സബ് പോസ്‌റ്റോഫീസുകൾ.

കൽക്കുണ്ട് തരിശ് പുൽവെട്ട

കുട്ടത്തി ഇരിങ്ങാട്ടിരി

676523 ആണ് കരുവാരകുണ്ട് പോസ്റ്റേഫീസിന്റെ പിൻകോഡ്.

പ്രധാന ആരാധനാലയങ്ങൾ

  1. ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത്
    ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത് താമരശ്ശേരി രൂപതക്കു കീഴിൽ കരുവാരകുണ്ട് കണ്ണത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച്. റോമൻ കത്തോലിക വിഭാഗത്തെയാണ് ഈ ചർച്ച് പ്രതിനിധീകരിക്കുന്നത്. 1970 ലാണ് ഈ പള്ളിക്ക് തറക്കല്ലിടപ്പെട്ടത്. 1972 ഡിസംബറിൽ പ്രഥമ ദിവ്യബലിയയർപ്പണം നടന്നു. 1973 ഏപ്രിൽ മാസത്തിൽ ആണ് ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഫാദർ സെബാസ്റ്റ‌്യൻ പുളിന്താനമായിരുന്നു പ്രഥമ പള്ളി വികാരി. നിലവിൽ ഏകദേശം 310 കുടുംബങ്ങൾ  ഈ പള്ളിക്കു കീഴിലുണ്ട്. പള്ളിക്കു കീഴിൽ കോൺഗ്രിഗേഷൻ ഓഫ് സി‌സ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാർട്ട് സ്‌ഥാപനം നടന്നു വരുന്നു.
  2. നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട്
    നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട് ദാറുനജാത്ത് ഇസ്ലാമിക് സെൻ്റർ കീഴിൽ  DNOUP സ്കൂൾ പരിസരത്ത് കേന്ദ്ര ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്. ഈ പള്ളിക്ക് കീഴിൽ 230 ഓളം വീടുകൾ ഉണ്ട്.
  3. വിഷ്ണു - ശിവൻ ക്ഷേത്രം
    വിഷ്ണു - ശിവൻ ക്ഷേത്രം കരുവാരകുണ്ട് പഞ്ചായത്ത്, പുന്നക്കാട്, സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വിഷ്‌ണു-ശിവൻ ക്ഷേത്രം. ഏകദേശം രണ്ടായിരം വർഷം പഴക്കം കണക്കാക്കപ്പെടുന്നു. മഹാഭാരത പര്യടനത്തിൽ കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് കുന്തീ ദേവിയും മക്കളായ പഞ്ചപാണ്ഡവരും ദേശന്തര സഞ്ചാരത്തിൽ ഇവിടെയും വന്ന് വസിച്ചിരുന്നു എന്ന് വി ശ്വാസികൾ കരുതുന്നു. ഒരു രാത്രി അവർ ഇവിടെ ഭവനമാക്കി മാറ്റിയതിനാൽ ആണത്രേ ഈ  സ്ഥലം ഭവനംപറമ്പെന്ന് പേരുവന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഡി. എൻ. ഒ. യു. പി. എസ് കരുവാരകുണ്ട്.

ഡി. എൻ. ഒ. യു. പി. എസ് കരുവാരകുണ്ട്

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ പുന്നക്കാട് എന്ന സ്ഥലത്ത് 1995 ൽ സ്ഥാപിച്ച ഒരു എയ്ഡഡ് യു പി സ്കൂൾ ആണ് ദാറുന്നജാത്ത്‌ ഓർഫനേജ് യു പി സ്കൂൾ.1995 ൽ കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച ഏരിയ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി അനുസരിച്ചാണ് നജാത്ത് ഇസ്‌ലാമിക് സെന്ററിനു കീഴിൽ ഓർഫനേജ് യുപി സ്‌കൂൾ സ്ഥാപിതമാകുന്നത്. യു പി സ്കൂൾ വന്നതോടെ അനാഥ അഗതി വിദ്യാർഥികൾക്കും പ്രദേശത്തെ നിരവധി വിദ്യാർഥികൾക്കും യു പി സ്‌കൂൾ വലിയ ആശ്രയമായി.സ്കൂ‌കൂളിൽ 5 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു.നിലവിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

നളന്ദ കോളേജ്.

നളന്ദ കോളേജ്

സമാന്തര വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്തിയ സ്ഥാപനമാണ് നളന്ദ കോളേജ്. പൊതുപ്രവർത്തകനും അധ്യാപകനുമായ എ പ്രഭാകരനാണ് നളന്ദ കോളേജിൻ്റെ സ്‌ഥാപകൻ കരുവാ രകുണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വലിയ സാന്നിധ്യാമായ ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം ഇരുപതിനു താഴെയായിരുന്ന 1980കളുടെ ആദ്യത്തിൽ ട്യൂഷൻ സെന്ററായിട്ടാണ് തുടക്കം.

നളന്ദ കോളേജിനു മുമ്പ് സമാനമായ ഒരു സ്‌ഥാപനം ബ്രില്യൻ്റ് എന്ന പേരിൽ കരുവാരുണ്ട് അങ്ങാടി മദ്രസയിൽ പ്ര വർത്തിച്ചിരുന്നു. വി. രവീന്ദ്രനാഥ്, എ.ടി ഷൗക്കത്തലി എന്നിവരാണ് നേതൃത്വം നൽകിയിരുന്നത്. ഈ സ്ഥാപനത്തിൽ അധ്യാപകനായി എത്തിയ എ പ്രഭാകരൻ പിന്നീട് സമാനമായ ഒരു സ്‌ഥാപനം 1981 ൽ അങ്ങാടിയിലെ നിലവിലെ ഐഡിയൽ സ്‌ഥാപനങ്ങളുടെ സ്‌ഥാനത്തുണ്ടായിരുന്ന മദ്രസയിൽ തുടങ്ങി.

തുടക്കത്തിൽ 8,9,10 ക്ലാസുകളിലെ ട്യൂ ഷൻ സെന്ററായിട്ടാണ് നളന്ദക്ക് തുടക്കം കുറിച്ചത്. പിന്നീട് ഘട്ടംഘട്ടമായി നളന്ദ വളർന്നു. അങ്ങാടിയിൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ സ്‌ഥാപനം വിപുലപ്പെട്ടു. നളൻ കോളേജിലെ ട്യൂഷൻ സെന്ററിൽ പഠിച്ച എസ്.എസ്.എൽ.സി പരാജയപ്പെട്ടവരുട ക്കം ഉയർന്ന മാർക്കോടെ വിജയിക്കുന്നത് പതിവായപ്പോൾ സ്ഥാപനം കൂടുതൽ ജനകീയമായി. പിന്നീട് പ്രി ഡിഗ്രി ക്ലാസ് തുടങ്ങി. കരുവാരകുണ്ടിൽ പ്രീഡിഗ്രി പഠിക്കാൻ സംവിധാനമില്ലാത്ത കാലത്ത് നളന്ദ കോളേജിൽ പ്രീഡിഗ്രി വിജയിച്ച വലിയൊരു തലമുറ കരുവാരകുണ്ടിലുണ്ട്.

ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.

ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

കരുവാരകുണ്ടിൽ സി.ബി.എസ്.ഇ സിലബസ് നടപ്പാക്കിയ ആദ്യ സ്‌ഥാപനമാണ് കിഴക്കേതലയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 1984 ൽ പൗരപ്രമുഖനും സംസാകാരിക പ്രവർത്തകനുമായ എം.എൻ നമ്പൂതിരിയാണ് ഈ സ്‌ഥാപനത്തിന് തുടക്കം കുറിച്ചത്.കരുവാരകുണ്ടിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം നിലവിലില്ലാത്തതുമായ സാഹചര്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂ‌ളെന്ന ആശയവു മായി മുന്നോട്ടുവരുന്നത്. പിന്നീട് Daughter's of Mary സന്യാസസമൂഹം സ്‌കൂളിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഏഴാം തരംവരെ മാത്രം ക്ലാസുകളുണ്ടായിരുന്ന സ്‌കൂളിനെ ഇതോടെ പത്താം തരം വരെയാക്കി ഉയർത്തി.പത്താംക്ലാസിൽ ഇതുവരെ പുറത്തിറങ്ങിയ 19 ബാച്ചുകളിലും നൂറു ശതമാനമായിരുന്നു വിജയം.

ഗവ:ഹയർ സെക്കന്ററി സ്‌കൂൾ കരുവാരകുണ്ട്










മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജി- ല്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്. 1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യൂ- ന്ന കേമ്പിൻകുന്നിലേക്ക് മാറി.എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്‌തിവികസനഫണ്ടിൽ നിന്ന് അര ക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്‌ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്. പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്‌തതോടെ സ്‌കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്‌തു.

ഗവ.മോഡൽ എൽ.പി. സ്കൂൾ കരുവാരകുണ്ട്




2014 ൽ വിദ്യാഭ്യാസ വകുപ്പി ന്റെ സംസ്ഥാന തല മികച്ച പി.ടി.എ അവാർഡ് നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടു തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. ജില്ലയിൽ ആദ്യമായി എൽ.പി ജൂനിയർ റെഡ് ക്രോസ് യൂ ണിറ്റ് ആരംഭിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും ഉണ്ട്. എൽ.എസ്.എസ് പോലുള്ള മൽസരപരീക്ഷകളിൽ തുടർച്ച യായ വിജയങ്ങൾ നേടുന്നു.