ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/എന്റെ ഗ്രാമം

21:06, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gayumtm (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)

അഗസ്ത്യമലയുടെ കിഴക്കുംഭാഗം  പാറ പ്രദേശമാണെങ്കിലും പഴമക്കാരുടെ പഴം പുരാണങ്ങളിൽ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരും തമിഴകത്തെ അംബാസമുദ്രവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന മലയോര പാത ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. കീരാവാടാതടം എന്നറിഞ്ഞിരുന്ന ഈ വനപാതയിലൂടെ ഇങ്ങോട്ട് തല ചുമടായി എത്തിച്ചിരുന്ന പച്ചക്കറികളും പുഷ്പങ്ങളും വാടിപ്പോകാൻ ഇടയില്ലാത്തത്ര അകലം മാത്രമേ ഈ കാലത്തെ ജനവാസ കേന്ദ്രങ്ങളായ അഗസ്ത്യാർകൂട പരിസരത്തിനും തമിഴകത്തിനും തമ്മിൽ ഉണ്ടായിരുന്നുള്ളു അത്രേ. അങ്ങനെ തമിഴകത്ത് നിന്നും കീരാവാടത്തടത്തിലൂടെ എത്തിയ പൂക്കൂടകൾ വച്ച് വിശ്രമിച്ച സ്ഥലമാണ് പൂവച്ചൽ എന്ന സ്ഥലനാമത്തിന് ഹേതുവായത്.