ദേവഗിരി

സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ദേവഗിരി.


കോഴിക്കോട് നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ മെഡിക്കൽ കോളേജിനടുത്ത് ദേവഗിരിയാണ് എൻറെ സുന്ദരമായ ഗ്രാമം വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ആധുര സേവനരംഗത്തും ദേവഗിരി എന്നും ഉയർന്നുനിൽക്കുന്നു. എന്നും ദേവഗിരിയുടെ മുഖമുദ്രയാണ് കോഴിക്കോട് മെഡിക്കൽ കോളേജും, സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി എം ഐ സന്യാസ സഭയുടെ വിദ്യാഭ്യാസ സംരംഭവും.

ചരിത്രം

1950കളിൽ ഈ ഗ്രാമത്തിന്റെ പേര് 'കുറുക്കൻകുന്ന് 'എന്നായിരുന്നു വളരെ രസകരമായ ഈ പേരിൽ നിന്നും ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന പേരിട്ടത് ക്രാന്തദർശികളായ  സിഎംഐ വൈദികരായിരുന്നു. ഇവിടെ വിദ്യാഭ്യാസപരമായ മുന്നേറ്റം വന്നതോടുകൂടി എൻറെ ഗ്രാമം യഥാർത്ഥത്തിൽ ദൈവത്തിന്റെ ഗിരിയായി മാറ്റപ്പെടുകയായിരുന്നു. ആരോഗ്യമേഖലയിലെയും വിദ്യാഭ്യാസമേഖലയിലെയും ചരിത്രം തന്നെയാണ് ദേവഗിരിക്ക് എന്നും കൂടുതലായി പറയാനുള്ളത്.