എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പടിയൂർ

തൃശൂർ ജിലയിലെ  ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിയൂർ ഗ്രാമപഞ്ചായത്ത്.  എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പടിയൂർ ഗ്രാമപഞ്ചായത്തിലാണ് എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

പടിയൂർ ഗ്രാമപഞ്ചായത്ത്

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിയൂർ ഗ്രാമപഞ്ചായത്ത്. ഇരിങ്ങാലക്കുടയിൽ നിന്നും 5 കി.മി പടിഞ്ഞാറു മാറിയാന്നു പടിയൂർ സ്ഥിതി ചെയ്യുന്നത്. എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

പടിയൂർ മൃഗാശുപത്രി

പടിയൂർ മൃഗാശുപത്രി

തൃശൂർ ജില്ലയിലെ എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂളിനടുത്താണ് പടിയൂർ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് .

ജനകീയ ആരോഗ്യ കേന്ദ്രം

പടിയൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള  വാർഡുകൾ സമ്പൂർണ പകർച്ച വ്യാധി മുക്തമാക്കുന്നതിനും ,ഗർഭിണികൾ ,പ്രായമായവർ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കുന്നതിനുമായിട്ടുള്ള പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും വലിയ ഇടപെടൽ ആണ് ജനകീയ ആരോഗ്യ കേന്ദ്രം .പടിയൂർ പഞ്ചായത്തിലെ വളവനങ്ങാടിക്കടുത്തായി സ്ഥിതി ചെയ്യുന്നു.

ഷൺമുഖം കനാൽ

canal === ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷൺമുഖം കനാൽ.കൊച്ചി ദിവാനായിരുന്ന ഷൺമുഖൻ ചെട്ടിയാണ് ഇത് നിർമ്മിച്ചത്.കനോലി കനാൽ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകൾ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.

എച് ഡി പി സമാജം ഹയർസെക്കന്ററി സ്‌കൂൾ എടതിരിഞ്ഞി

പടിയൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്‌കൂൾ ആണ് എ ച് ഡി പി സമാജം സ്‌കൂൾ 1951 ൽ ആണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് . എ ച് ഡി പി സമാജം മാനേജ്‌മെന്റിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് പടിയൂർ പഞ്ചായത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ഈ വിദ്യാലയത്തിന് ഏറെ സ്ഥാനം ഉണ്ട് .