ഗവ.എൽ. പി. എസ്. കമ്പലടി

ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ്‌ കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്

ജാതി മത ഭേദമില്ലാതെ  വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കിലോമീറ്ററുകൾ താണ്ടി  മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു  ആലോചിക്കുകയും  കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ  സ്വന്തം പുരയിടത്തിൽ  നാട്ടുകാരുടെ സഹായത്തോടെ  ഓല മേഞ്ഞ കെട്ടിടം പണിയുകയും  1946 മുതൽ  സർക്കാരിന്റെ അനുമതിയോടെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു  തുടർന്ന് ഈ പ്രദേശത്തെ  1469 / ദേവീവിലാസം NSS  കരയോഗം  50 സെന്റ്‌ സ്ഥലം  ഗവണ്മെന്റിനു വിട്ടു നൽകി  100 'X 20 '  അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ  അധ്യയനം ആരംഭിച്ചു .3  KM  ചുറ്റളവിൽ അന്നും ഇന്നും  ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല.

ഭൗതികസൗകര്യങ്ങൾ 50 സെന്റ് ഭ‍ൂമിയിൽ 4 കെട്ടിടങ്ങളിലായാണ് സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്. ‍മ‍ൂന്ന് കോണ്ക്ര‍ീറ്റ് കെട്ടിടങ്ങള‍ൂം ഒര‍ു ഓടിട്ട കെട്ടിടത്തില‍ുമായി പ്രവർത്തിക്ക‍‍‍ുന്ന സ്ക‍ൂളിൽ സ്മാർട്ട് ക്ലാസ്സ് റ‍ൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ ക‍ൂടാതെ പാചകപ്പ‍ുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്ക‍ുന്നത്. ക‍ുട്ടികള‍ുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വര‍ുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു. എകദേശം പണികൾ പൂർത്തിയാക്കി