ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചട്ട്യോൾ

കണ്ണൂർ ജില്ലയിൽ  എരമം - കുറ്റൂർ പഞ്ചായത്തിൽ മാതമംഗലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ചട്ട്യോൾ.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ എരമം - കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഓലയമ്പാടി - മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്താണ് ചട്ടിയോൾ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ സൗന്ദര്യ ചക്ഷകം പോലെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടും കിഴക്കു നിന്ന് പടിഞ്ഞാറോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും ചരിഞ്ഞു കിടക്കുന്ന കുന്നുകൾ അവയ്ക്കു നടുവിലൂടെ നാടിനെരണ്ടായി പകുത്തുകൊണ്ട് ചട്ടിയോൾ തോട് ഒഴുകുന്നു. വടക്കു നിന്ന് തെക്കോട്ടും തെക്കു നിന്ന് വടക്കോട്ടും ചരിഞ്ഞു കിടക്കുന്ന കാനം പ്രദേശം. അതിനെ പകുത്തുകൊണ്ട് ഒഴുകുന്ന കാനം തോട്. അങ്ങനെ കുന്നുകളുടെ നടുവിലൂടെ ഒഴുകുന്ന കൊച്ചരുവികളും ചട്ട്യോൾ നാടിനെ പ്രകൃതി രമണീയമാക്കുന്നു.  

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

  • പൊതുജന വായനശാല
  • കേരളം ഗ്രാമീണ ബാങ്ക് , ഓലയമ്പാടി

ആരാധനാലയങ്ങൾ

  • മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം
  • ചട്ട്യോൾ ശ്രീ പുതിയഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എസ് കെ വി യു പി സ്കൂൾ ചട്ട്യോൾ