സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി/എന്റെ ഗ്രാമം

14:57, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mary Jaya T.N (സംവാദം | സംഭാവനകൾ) ('അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമീപപ്രദേശത്തുള്ള നാടാണ് മനാശേരി. ഇവിടെ അതിമനോഹരമായ ഒരു ദേവാലയത്തിനോട് ചേർന്ന് ഒരു പള്ളിക്കൂടവും ഉണ്ട്. സ്കൂൾ ഗ്രൗണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമീപപ്രദേശത്തുള്ള നാടാണ് മനാശേരി. ഇവിടെ അതിമനോഹരമായ ഒരു ദേവാലയത്തിനോട് ചേർന്ന് ഒരു പള്ളിക്കൂടവും ഉണ്ട്. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് നോക്കിയാൽ അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. അതിമനോഹരമായ കടൽ ഭിത്തിയാൽ കടലിനെ മറച്ചിരിക്കുകയാണെങ്കിൽ പോലും കടൽ ഭിത്തിയുടെ മുകളിൽ നിന്ന് നോക്കിയാൽ മനോഹരമായ അറബിക്കടലിനെ നമുക്ക് കാണുവാൻ സാധിക്കും. പ്രകൃതിയുടെ ഈ സൗന്ദര്യം വീക്ഷിക്കുവാനായി വൈകുന്നേരങ്ങളിൽ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. നാട്ടിൻപുറത്തിന്റെ സൗന്ദര്യവും അതോടൊപ്പം തന്നെ പട്ടണത്തിന്റെ പ്രൗഡിയും ഒന്നിച്ചു ചേർന്ന ഈ നാട് കൊച്ചി കോർപ്പറേഷനിലെ ഇരുപത്തിമൂന്നാം ഡിവിഷനിൽ ആണ് വരുന്നത്.