ഗവ. എൽ.പി.എസ്. ആനാട്/എന്റെ ഗ്രാമം

14:43, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aswathyksasi (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട് പഞ്ചായത്ത് ,പടിഞ്ഞാറ്‌ വെമ്പായം പഞ്ചായത്ത് ,തെക്ക് നെടുമങ്ങാട് മുൻസിപ്പാലിറ്റി എന്നിവയാണ് . ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം . പാറമണ്ണ് ,ചെമ്മണ്ണ് ,ചരൽമണ്ണ് ,മണൽമണ്ണ് ,കളിമണ്ണ് ,എക്കൽ മണ്ണ് ,കറുത്തമണ്ണ്,ചെങ്കൽ മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.കിള്ളിയാറും ചെറുതും വലുതുമായ തോടുകളും ചിറകളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .