ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം
കട്ടികൂട്ടിയ എഴുത്ത്== നായന്മാ൪മൂല ==


'കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.സ്കുൂൾ,ജില്ലാ ട്രഷറി,ജില്ലാ ശിശു വികസന വകുപ്പ്,ജില്ലാ കോടതി ഇവിടെ കാണാം.സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 582 കിലോമീറ്റർ അകലെ, ഇന്ത്യയിലെ കേരളത്തിലെ കാസർഗോഡ് പട്ടണത്തിൽ നിന്ന് ഏകദേശം 4.2 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് . ദേശീയ പാത NH 66 വിദ്യാനഗറിനെ അടുത്തുള്ള പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.സപ്ത ഭാഷ സംഗമ ഭൂമിയാണ് കാസറഗോഡ് .നായന്മാ൪മൂല കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്.കേരളത്തിൻറെ കിരീടമാണ് കാസറഗോഡ് എന്നു പറയാംബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിൻറെയും പ്രതിരോധത്തിൻറെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങൾ, നവീന ശിലായുഗ സംസ്കാരത്തിൻറെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ, നന്നങ്ങാടികൾ, മുനിയറകൾ, പ്രാചീന ഭരണരീതികൾ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങൾ, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാർന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിൻറെയും കൊടുക്കൽ വാങ്ങലുകൾക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്.
കാസറഗോഡ് എന്നാൽ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നർത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയിൽ څതുളുവരാജർകളെല്ലർ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡാൾچഎന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്.'[[പ്രമാണം:11021 building.jpg|thumb|right|T.I.S.S Naimarmoola]]
ഭൂമിശാസ്ത്രം
ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.
പ്രധാന പൊതു സ്ഥാപനങ്ങൾ


- കളക്ടറേറ്റ് കാസറഗോഡ്

* ജില്ലാ ജയിൽ
- ജില്ലാ ട്രഷറി
- ജില്ലാ ശിശു വികസന വകുപ്പ്
ജില്ലാ ശിശു വികസന വകുപ്പ് - ജില്ലാ ശുചിത്വ മിഷ൯
- പ്രസ് ക്ലബ്
- ജില്ലാ കോടതി
- 'ജില്ലാ ജാഗ്രതസമിതി
ചെരിച്ചുള്ള എഴുത്ത്
<u>'''ആരാധനാലയങ്ങൾ''''''
- ഉമ്മർ ജുമാ മസ്ജിദ്
- ഹനുമാ൯മന്ദീ൪,വിദ്യാനഗ൪
- പെരുമ്പള പട്ടയിൽ ശൃീ വയനാട്ടുകുലവ൯ തറവാട്
*"മധൂർ അനന്തേശ്വര വിനായക ക്ഷേത്രം"
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ.ITI
- ത൯ബീഹുൾ ഇസ്ലാം വനിത കോളേജ്
- എ൯.എ മോഡൽ സ്കുൂൾ മദ്രസ
- എ൯.എ മോഡൽ ഹയ൪സെക്ക൯ഡറി സ്കുൂൾ
- ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല

S.I.T.C. ; T.I.H.S.S.Naimarmoola