ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെട്ടൂർ

തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു .

ഭൂമിശാസ്‌ത്രം

വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • Ghss Vettoor
  • MLPS Vettoor-elappil
  • Gemknow Model Higher Secondary School -Mel Vettoor
  • Glps Vilabhagom

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മൃഗാശുപത്രി
  • ഫിഷറീസ് ഓഫീസ്
  • ആയുർവേദ ആശുപത്രി
  • പഞ്ചായത്ത് ഓഫീസ്
  • കൃഷിഭവൻ
  • സബ്ട്രഷറി
  • ഹോമിയോ ക്ലിനിക്

സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ

വർക്കല ബീച്ച്

പാപനാശം  എന്നറിയപ്പെടുന്ന വർക്കല ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടിടമാണ്.തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡിസംബറിൽ വർക്കല ബീച്ചിൽ ഉദ്‌ഘാടനം ചെയ്‌തു .

അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്

ബ്രിട്ടീഷ്‌കാരുടെ  കാലത്തു  നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് അഞ്ചുതെങ്ങു  കടൽത്തീരത്ത് ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്നു