ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം

01:42, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabitha shareef (സംവാദം | സംഭാവനകൾ) ('== '''കരിങ്കപ്പാറ''' == === '''ഭൂമിശാസ്ത്രം''' === = മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 12 km അകലെ കരിങ്കപ്പാറ എന്ന ഈ പ്രദേശം കിഴക്കു പെരുമണ്ണ പഞ്ചായത്തും തെക്കു പൊന്മുണ്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരിങ്കപ്പാറ

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 12 km അകലെ കരിങ്കപ്പാറ എന്ന ഈ പ്രദേശം കിഴക്കു പെരുമണ്ണ പഞ്ചായത്തും തെക്കു പൊന്മുണ്ടം പഞ്ചായത്തും,വടക്കു നന്നമ്പ്ര പഞ്ചായത്തും അതിരിടുന്ന ഒഴുർ പഞ്ചായത്തിലെ ഗ്രാമ പ്രദേശമാണ്.ഈ പ്രദേശത്തിന്റെ ആസ്ഥാനമായി കണക്കാക്കുന്നത് “പാറ” എന്ന പേരിൽ വിളിക്കുന്ന ഇടമാണ് .ധാരാളമായുള്ള കരിങ്കല്ലുകളുടെ സാനിധ്യം ഈ പ്രദേശത്തിന് പേര് വരാൻ കാരണമായി.സങ്കീർണ്ണമായ ഭൂപ്രദേശമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശം കയറ്റവും ഇറക്കവും പാടശേഖരവും പാറക്കെട്ടുകളും നീർച്ചാലുകളും തോടുകളും ഉൾക്കൊള്ളുന്നതാണ്.ശരാശരി 25 km ചുറ്റളവാണ്‌ ഈപ്രദേശത്തിനുള്ളത് .

ഗതാഗതം

ഭൂമിശാസ്ത്രപരമായി ഒരുപാടു സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.

ചിത്ര ശാല