ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നടുവട്ടം,ബേപ്പൂർ

കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ പ്രദേശമാണ് നടുവട്ടം .കോഴിക്കോട് നിന്ന് 9.7 കിലോമീറ്ററും തുറമുഖനഗരമായ ബേപ്പൂരിൽ നിന്നും 1.5 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു

ഭൂമിശാസ്ത്രം

ഉയർന്ന സമതലം ,ചെറുചരിവുപ്രദേശം ,പുഴകൾ ,തോടുകൾ ,തീരസമതലം ,ചതുപ്പുനിലം .ഉയർന്ന സമതലപ്രദേശം കൂടുതൽ കരഭൂമിവിഭാഗത്തിലും ചെറുചരിവ്‌ ഭാഗത്തിലും നില ഭൂമി വിഭാഗത്തിലും ഉൾപ്പെടുന്നതാണ്. ബേപ്പൂർ മീഞ്ചന്ത റോഡിന്റെ കിഴക്കു പടിഞ്ഞാറ് വശം ചെറുചരിവ്‌ വിഭാഗത്തിൽപ്പെടുന്നു. നെൽകൃഷിയോട് അനുബന്ധിച്ചു ചതുപ്പുനിലങ്ങളും കാണപ്പെടുന്നു.ഏകദേശം 91 ഹെക്ടറിൽ വരുന്ന പുഴയടക്കം ബേപ്പൂരിലെ വിസ്തീർണത്തിന്റെ 12.16% പുഴ ,തോട് വിഭാഗത്തിൽപ്പെടുന്നു .അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന 5439.6 മീറ്റർ തീരപ്രദേശവും 2647.8 മീറ്റർ പുഴയുടെ തീരവും ബാക്കി സമതല പ്രദേശവും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം .

പ്രധാന പൊതു സ്ഥാപനങ്ങൾ

=== വനശ്രീ, മാത്തോട്ടം ===

വനശ്രീ

            കേരള വനംവകുപ്പിന്റെ ഉത്തരമേഖല ആസ്ഥാനമാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന വനശ്രീ .ഏകദേശം നാലര ഏക്കർ വിസ്‌തീർണമുള്ള സ്ഥലത്തു ഒരു പ്രധാന കെട്ടിടവും നാലു അനുബന്ധ കെട്ടിടങ്ങളും ചേർന്നതാണ് വനം വകുപ്പിന്റെ ഉത്തരമേഖല ആസ്ഥാനം .വൃക്ഷനിബിഡമായ ഈ സ്ഥലം നിരവധി പക്ഷികൾക്കും ചെറുജീവികൾക്കും വിശ്രമ ആവാസകേന്ദ്രം കൂടിയാണ്.

             വനം വകുപ്പിന്റെ സാമൂഹ്യവനവൽക്കരണം വിഭാഗത്തിന്റെ ഉത്തരമേഖല ഓഫീസ് ,ഇൻസ്‌പെക്ഷൻ ആൻഡ് ഇവാലുവേഷൻ സർക്കിൾ ഓഫീസ് ,കോഴിക്കോട് തടിവില്പന ഡിവിഷൻ ,പ്ലാനിംഗ് ഡിവിഷൻ മിനി സർവ്വേ  കോഴിക്കോട് വനവൽക്കരണ ഡിവിഷൻ എന്നീ ഓഫീസുകളും പ്രവർത്തിക്കുന്നു.