ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/എന്റെ ഗ്രാമം
അരുവിക്കര
അരുവിക്കര ചരിത്രത്തിലൂടെ..........................................
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെട്ട ഗ്രാമപഞ്ചായത്താണ് അരുവിക്കര. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ അരുവിക്കര, തിരുവനന്തപുരം പട്ടണത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്നു. വിസ്തീർണ്ണം 21.86 ചതുരശ്ര കിലോമീറ്ററാണ്. തിരുവനന്തപുരം പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന അരുവിക്കര ഗ്രാമപഞ്ചായത്ത് നിരവധി കുന്നിൻ പുറങ്ങളും, കുളങ്ങളും, തോടുകളും കൊണ്ട് സമൃദ്ധമായതും പ്രകൃതി രമണീയത കൊണ്ട് ആകർഷണീയവുമാണ്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന ജല സ്രോതസ്സായ കരമനയാറും കിള്ളിയാറും ചേർന്നൊഴുകുന്ന മനോഹരമായ ഭൂപ്രദേശമാണ് അരുവിക്കര. ഏകദേശം 50 വർഷം പഴക്കമുള്ള അരുവിക്കര ഡാമിൽ നിന്നാണ് തലസ്ഥാന നഗരി ഉൾപ്പെടടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. കൃഷിക്കനുയോജ്യമായ വിവിധ തരം മണ്ണുകളാൽ സുലഭമാണ് അരുവിക്കര ഭൂപ്രദേശം. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി. വി രാജാ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
വടക്ക് വെള്ളനാട് ഗ്രാമപഞ്ചായത്ത് , നെടുമങ്ങാട് മുനിസിപ്പാലിറ്റി
കിഴക്ക് വിളപ്പിൽ ഗ്രാമപഞ്ചായത്ത്
തെക്ക് തിരുവനന്തപുരം കോർപറേഷൻ
പടിഞ്ഞാറ് കരകുളം ഗ്രാമപഞ്ചായത്ത്
ഭൂമിശാസ്ത്രം
അരുവിക്കര ഡാം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.
പ്രധാന ആകർഷണ കേന്ദ്രങ്ങൾ
വിവിധ ജലവിതരണ പദ്ധതികൾ, ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ജി. വി. രാജ സ്പോർട്സ് സ്കൂൾ, അഴീക്കോട് സഹകരണ നഴ്സിംഗ് കോളേജ്, മുളയറ ആർക്കിടെക്ചചറൽ കോളേജ്, സി. എസ്. ഐ. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്- മൈലം എന്നിവ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി നിൽക്കുന്നു. ജില്ലയിലെ തന്നെ പ്രധാന ജല സ്രോതസ്സായ അരുവിക്കര ഡാമും, മനോഹരമായ പാർക്കും, വാട്ടർ ഹൗസും, നൈസർഗികമായ പാറക്കെട്ടുകളും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ശാസ്ത്ര വിദ്യാർത്ഥികൾക്ക് ജിജ്ഞാസ ഉയർത്തുന്ന ഇവിടം പ്രകൃതിയുമായി ഇണങ്ങിയ രീതിയിൽ ആധുനികവത്കരിച്ചിരിക്കുന്നു. പുലയ രാജ്ഞി കോതറാണിയുടെ ഓർമ്മകളുറങ്ങുന്ന കോതമംഗലവും പറയ രാജാവിന്റെ ആസ്ഥാനമായിരുന്ന വെമ്പന്നൂരും, നാണുമലയും രാജഭരണകാലഘട്ടത്തെ തിരിശേഷിപ്പുമായ കുതിരകുളവുമുൾപ്പെടെ ചരിത്രരേഖകളിൽ സ്ഥാനം പിടിച്ച സ്ഥലങ്ങളാൽ പ്രസിദ്ധമാണ് അരുവിക്കര.
പൊതുസ്ഥാപനങ്ങൾ
- ജല ശുദ്ദീകരണശാല
- താലൂക്ക് ആശൂപത്രി
- വില്ലേജ് ഓഫീസ്
- അരുവിക്കര പാർക്ക്