ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടിയത്തൂർ

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടിയത്തൂർ .തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത് .കൊടി കുത്തിയ ഊര് എന്ന വക്കിൽ നിന്നുമാണ് പേരിന്റെ ഉത്ഭവം .പ്രശസ്ത സ്വാതത്ര്യ സമര സേനാനി ആയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ ഗ്രാമത്തിലാണ് അന്തരിച്ചത് . സാമൂഹ്യ പ്രവർത്തകനായ ബി പി മൊയ്‌തീൻ സ്മാരകം ഈ ഗ്രാമത്തിന്റെ ഇരുവഴഞ്ഞി പുഴയുടെ തീരത്താണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു ചാത്തമംഗലം പഞ്ചായത്ത്,കിഴക്കു കീഴുപറമ്പ പഞ്ചായത്ത് വടക്കു മുക്കം മുനിസിപ്പാലിറ്റി എന്നിവയാണ്.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്.

ഇരുവഞ്ഞിപ്പുഴ

Iruvazhinji puzha

ഇരുവഞ്ഞിപ്പുഴ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തി പ്രദേശങ്ങളെ തലോടിക്കൊണ്ട് തെക്കോട് ഒഴുകുന്നു ജനങ്ങൾ കുടിക്കാനും കുളിക്കാനും ആശ്രയിച്ചിരുന്നത് ഈ തെളിനീരായിരുന്നു. ഭൂരിഭാഗം ആളുകളും പണ്ടുകാലത്ത് ഈ പുഴയെ ആശ്രയിച്ചായിരുന്നു താമസിച്ചിരുന്നത് പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ് .ഗ്രാമത്തിലേക്ക് ആവശ്യമുള്ള ചരക്കുകൾ കൊണ്ടുവരുന്നതും ഇവിടുത്തെ കാർഷിക വിഭവങ്ങൾ കൊണ്ടുപോകുന്നതും ഇതുവഴി തന്നെ .ഈ ഇരുവഴഞ്ഞിപ്പുഴ യുടെ തീരത്തുവെച്ചാണ് എസ്കെ പൊറ്റക്കാടിന്റെ നടൻ പ്രേമം ചിത്രീകരിച്ചിരുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് kodiyathur panchayat
  • പ്രാഥമിക ആരോഗ്യകേന്ദ്രം
Public Health Centre

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എം യു പി എസ് കൊടിയത്തൂർ

  ബ്രിടീഷ് ഭരണ  കാലത്  മാപ്പിള ലഹളക്ക്  പത്തു വർഷം  മുമ്പ് 1911ൽ  അരീപ്പമണ്ണിൽ ചെറിയ കുട്ടിഹസ്സൻ ഹാജി കോട്ടമ്മൽ അദ്ദേഹത്തിന്റെ  സ്‌ഥലത്തു കെട്ടിടമുണ്ടാക്കി സ്ഥാപിച്ച വിദ്യാലയമാണ് കൊടിയത്തൂരിലെ ഭൗതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് ഈ പിൽ്കാലത്തു ഇത് സർക്കാർ മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1980 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൊടിയത്തൂരിന്റെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആദ്യത്തെ സ്കൂൾ ഇതുതന്നെ.

ജി എൽ പി  എസ് കാരക്കുറ്റി

1957ൽ  ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ജി എൽ പി  എസ് പന്നിക്കോട്‌

1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ  കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്.

എസ് കെ യു പി എസ് കൊടിയത്തൂർ

പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ.

പി ടി എം ഹൈസ്കൂൾ

കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു

വാദിറഹ്മ ഇംഗ്ലീഷ്  സ്കൂൾ

കൊടിയത്തൂരിന്  പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്.

Anganavadi,Theyyathumkadavu

അങ്കണവാടി

കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക  വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്.

ആരാധനാലയങ്ങൾ

കൊടിയത്തൂർ ജുമുഅത്ത് പള്ളി.

കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം