ജി.യു.പി.എസ് തലക്കാണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊട്ടിയൂർ

കൊട്ടിയൂർ

കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്ത് ഇരിട്ടി ഉപജില്ലയിൽ മലയോരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് കൊട്ടിയൂർ.

ഭൂമിശാസ്‌ത്രം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് കൊട്ടിയൂർ. ദക്ഷിണ കാശി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൊട്ടിയൂർ പ്രൗഢ ഗംഭീരവും പച്ചപ്പട്ടു വിരിച്ചു നിൽക്കുന്നതുമായ സഹ്യമലയുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന ഒരു സുന്ദര ഗ്രാമമാണ്. ത്രിമൂർത്തികൾ കൂടിച്ചേർന്ന സ്ഥലമായതിനാൽ ലഭിച്ച കൂടിയൂർ എന്ന പേരിൽ നിന്നാണ് കൊട്ടിയൂർ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.

പൊതു സ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ

  • കൊട്ടിയൂർ ശിവ ക്ഷേത്രം
  • പുതിയ നാരായണ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി. യു. പി. എസ് തലക്കാണി
  • എസ്.എൻ.എൽ.പി
  • ഐ.ജി.എം ഹയർ സെക്കന്ററി സ്‌കൂൾ
  • അമ്പായത്തോട് യു.പി. സ്‌കൂൾ